തിരുവനന്തപുരം: ക്ഷേമ പെൻഷൻ കുടിശ്ശികയിൽ ഒരു മാസത്തെ തുക അനുവദിച്ച് ധന വകുപ്പ്. സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ കുടിശ്ശികയിലെ ഒരു മാസത്തെ ഗഡു ഈ മാസം 15 മുതൽ വിതരണം ചെയ്യുമെന്നാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്. ഇനി ശേഷിക്കുന്ന കുടിശ്ശിക ഏപ്രിൽ മുതൽ വിതരണം കൃത്യമായി നടക്കുമെന്നു ധന വകുപ്പ് വ്യക്തമാക്കുന്നു.
ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ടു വഴിയും മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും.
ഇതോടെ ആറ് മാസത്തെ പെന്‍ഷന്‍, കുടിശികയുണ്ടാവും. എങ്കിലും ഏപ്രില്‍ മാസം മുതല്‍ പെന്‍ഷന്‍ വിതരണം മുടക്കമില്ലാതെ നടക്കുമെന്നാണ് ധനവകുപ്പ് പറയുന്നത്.
മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഏപ്രില്‍ മുതല്‍ അതാതു മാസം പെന്‍ഷന്‍ വിതരണത്തിനുള്ള നടപടികള്‍ ഉറപ്പാക്കുകയാണെന്നും മന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.