Month: March 2024

  • Kerala

    കോഴിക്കോട് കുറ്റ്യാടി മരുതോങ്കരയിലും പുലി ഭീക്ഷണി; വളർത്തുനായയെ കൊന്നു തിന്നു

    കോഴിക്കോട്: കുറ്റ്യാടി മരുതോങ്കര പഞ്ചായത്തിലെ പശുക്കടവില്‍  വളര്‍ത്തുനായയെ പുലി കടിച്ചു കൊന്നു തിന്നു. എക്കല്‍ മല പൃക്കന്‍തോട്ടിലെ കോഞ്ഞാട്ട് സന്തോഷിന്റെ വീട്ടിലെ നായയെയാണ് ഭൂരിഭാഗവും ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്തായിരുന്നു ആക്രമണം.നായയെ വീടിന് പിറകില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു.വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് നായയെ കൊന്ന് ഭൂരിഭാഗവും തിന്ന നിലയില്‍ കണ്ടത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയില്‍ എക്കലില്‍ നാട്ടുകാര്‍ പുലിയെ കണ്ടിരുന്നു. തുടര്‍ന്ന് വനംവകുപ്പ് നിരീക്ഷണ കാമറ ഘടിപ്പിച്ചു. എന്നാല്‍ കാമറയില്‍ ഇതുവരെ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല. നായയെ പുലി കൊന്ന വാര്‍ത്ത കൂടി പരന്നതോടെ നാട്ടുകാര്‍ ഭീതിയിലാണ്. കഴിഞ്ഞ ദിവസം പൂഴിത്തോട് ഭാഗത്ത് കണ്ട പുലി തന്നെയാണ് കടന്തറ പുഴയ്ക്ക് അക്കരെയുള്ള മരുതോങ്കര പഞ്ചായത്തിലെ എക്കല്‍, പൃക്കന്‍തോട് ഭാഗത്ത് എത്തിയത് എന്നാണ് വനപാലകരുടെ നിഗമനം. വനംവകുപ്പ് അധികൃതര്‍ പ്രദേശത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തും വനംവകുപ്പും പൊലീസ് അധികൃതരും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

    Read More »
  • India

    യൂണിവേഴ്സിറ്റി ക്യാമ്ബസില്‍ മകളെ കഴുത്തറുത്ത് കൊന്ന് പ്രൊഫസര്‍ ആത്മഹത്യ ചെയ്തു

    ചണ്ഡീഗഢ്: യൂണിവേഴ്സിറ്റി കാമ്ബസിലെ ഓഫീസിനുള്ളില്‍ പ്രൊഫസറേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ യൂണിവേഴ്‌സിറ്റി കാമ്ബസിലാണ് സംഭവം. എട്ടു വയസുള്ള മകളെ കൊലപ്പെടുത്തി പ്രൊഫസറും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകുന്നേരമാണ് ഓഫീസിനുള്ളില്‍ പ്രൊഫസറുടേയും മകളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.പ്രൊഫസർ സന്ദീപ് ഗോയലും(35) ഇയാളുടെ മകളുമാണ് മരിച്ചത്. ഇരുവരേയും ലാലാ ലജപത് റായ് യൂണിവേഴ്സിറ്റി ഓഫ് വെറ്ററിനറി ആന്റ് അനിമല്‍ സയൻസസിലെ ഓഫീസിലാണ് മരിച്ച നിലില്‍ കണ്ടെത്തിയത്. മകളെ സർജിക്കല്‍ ബ്ലേഡു കൊണ്ട് കഴുത്തു മുറിച്ച്‌ കൊലപ്പെടുത്തി പ്രൊഫസറും കഴുത്തുമുറിച്ച്‌ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇയാള്‍ വിഷാദ രോഗത്തിലായിരുന്നുവെന്ന് സഹപ്രവർത്തകർ നൽകുന്ന സൂചന.  .

    Read More »
  • India

    അമ്മയെ കുത്തിക്കൊലപ്പെടുത്തി മകൻ ഫ്ലാറ്റിന് തീവെച്ചു

    ഗുഡ്ഗാവ്: അമ്മയെ കുത്തിക്കൊലപ്പെടുത്തി മകൻ ഫ്ലാറ്റിന് തീവെച്ചു.ഹരിയാനയിലെ ഗുഡ്ഗാവിലാണ് സംഭവം.59 കാരിയായ രാണു ഷായാണ് മരിച്ചത്. 27കാരനായ മകനെ അമ്മ ഭ്രാന്തൻ എന്ന് വിളിച്ചതിന്‍റെ പേരിലാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറയുന്നു. മകനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  ഗുരുഗ്രാമിലെ സെക്ടർ 48 ലെ വിപുല്‍ ഗ്രീൻസ് എന്ന അപ്പാർട്ട്‌മെന്‍റ് സമുച്ചയത്തിലാണ് സംഭവം. ഇന്നലെ രാത്രിയാണ് ഇവരുടെ ഫ്ലാറ്റിന് തീപിടിച്ചതായി സമീപവാസികള്‍ കണ്ടത്. തുടർന്ന് നാട്ടുകാർ തന്നെയാണ് അഗ്നിശമന സേനാംഗങ്ങളെയും പൊലീസിനെയും വിളിച്ചത്.  ഗുരുതരമായി പൊള്ളലേറ്റ രാണു ഷായെ വാതില്‍ തകർത്താണ് പുറത്തെത്തിച്ചത്. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.സംഭവം നടക്കുമ്ബോള്‍ ഷായുടെ ഭർത്താവ് സ്ഥലത്തില്ലായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും യുവാവിന്‍റെ മാനസികാരോഗ്യം വിലയിരുത്തി തുടർനടപടികളിലേക്ക് കടക്കുമെന്നും മുതിർന്ന പൊലീസ് ഓഫീസർ മായങ്ക് ഗുപ്ത പറഞ്ഞു.

    Read More »
  • Kerala

    സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ പ്രതി ഫ്ലാറ്റില്‍ മരിച്ചനിലയിൽ

    പാലക്കാട്: സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ പ്രതി ഫ്ലാറ്റില്‍ മരിച്ചനിലയിൽ. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയും ബിജെപി പ്രവർത്തകനുമായിരുന്ന നവീനാണ് മരിച്ചത്.കേസിലെ വിചാരണ നടപടികള്‍ നടക്കുന്നതിനിടെയാണ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2022 ആഗസ്റ്റ് 14ന് രാത്രിയാണ് ഷാജഹാന്‍ കൊല്ലപ്പെട്ടത്.വ്യക്തിപരവും രാഷ്ട്രീയപരവുമായ വൈരാഗ്യത്തിൻ്റെ പേരില്‍ നവീൻ്റെ നേതൃത്വത്തിലുള്ള എട്ടംഗസംഘമാണ് മരുത റോഡ് ബ്രാഞ്ച് സെക്രട്ടറിയായ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്.  ബൈക്കിലെത്തിയ സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു. കഴുത്തിലും കാലിനുമേറ്റ വെട്ടുകളെ തുടർന്നാണ് ഷാജഹാൻ കൊല്ലപ്പെട്ടത് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. ശരീരത്തിലേറ്റ പത്ത് വെട്ടുകളില്‍ 2 എണ്ണം ആഴത്തിലുള്ളതാണ്. കയ്യും കാലും അറ്റുതൂങ്ങിയ നിലയിലായിരുന്നു. ഗണേശോത്സവത്തിന്‍റെ ഫ്ലെക്സ് ബോർഡ് വച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായതായി പോലീസ് കണ്ടെത്തിയിരുന്നു.

    Read More »
  • India

    രാമക്ഷേത്ര നീക്കം പരാജയപ്പെട്ടു; ഇനി ഹിന്ദു-മുസ്ലിം വിഭജനം : സഞ്ജയ് റാവത്ത്

    ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങളില്‍ ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങിയതില്‍ പ്രതികരിച്ച്‌ ശിവസേന നേതാവ് സഞ്ജയ് റാവത്ത്. രാമക്ഷേത്ര നീക്കം പരാജയപ്പെട്ടു. അതിനാല്‍ അവര്‍ ഹിന്ദു-മുസ്ലിം വിഭജനമുണ്ടാക്കാനുള്ള പുതിയ നീക്കം ആരംഭിച്ചിരിക്കുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിജ്ഞാപനം പുറത്തിറക്കിയത്. പൗരത്വത്തിനുള്ള അപേക്ഷകള്‍ ഉടന്‍ സ്വീകരിച്ചു തുടങ്ങും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിയമം നടപ്പിലാക്കുമെന്ന് നേരത്തെ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ സൂചിപ്പിച്ചിരുന്നു. 2019ലാണ് പൗരത്വഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയത്. നേരത്തെ പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. പൗരത്വം നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങള്‍ മുസ്ലിം വിഭാഗങ്ങള്‍ക്ക് വിവേചനപരമായി മാറിയേക്കാം എന്ന ആശങ്ക ചൂണ്ടിക്കാണിച്ചായിരുന്നു പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നത്.

    Read More »
  • Kerala

    ബംഗാളില്‍ ഹോള്‍സെയിലായി ബിജെപിയിലേക്കുപോയ സിപിഎമ്മാണ് കോണ്‍ഗ്രസിനെ പരിഹസിക്കുന്നത്: കെ മുരളീധരൻ

    തൃശൂർ: ബംഗാളില്‍ ഹോള്‍സെയിലായി ബിജെപിയിലേക്കുപോയ സിപിഎമ്മാണ് പത്മജ വിഷയത്തിൽ കോണ്‍ഗ്രസിനെ പരിഹസിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തൃശ്ശൂർ പാർലമെന്റ് മണ്ഡലം കണ്‍വെൻഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബംഗാളില്‍ പാർട്ടിക്കാർ മാത്രമല്ല പോയത്. പാർട്ടി ഓഫീസുകളിലെ ചെങ്കൊടികളും കാവിയായി. കേരളത്തില്‍ സി.പി.എം. എം.പി.യായിരുന്ന അബ്ദുള്ളക്കുട്ടിയും എം.എല്‍.എ.യായിരുന്ന അല്‍ഫോൻസ് കണ്ണന്താനവും ബി.ജെ.പി.യിലെത്തി. കേരളം പോലൊരു കൊച്ചുസംസ്ഥാനത്തെ എം.എല്‍.എ.മാരെയും എം.പി.മാരെയും നിലനിർത്താൻ പറ്റാത്തവരാണ് ഇന്ന് കോണ്‍ഗ്രസിനെ കുറ്റം പറയുന്നത്. ബി.ജെ.പി.ക്ക് അന്നും ഇന്നും ബദല്‍ കോണ്‍ഗ്രസാണ്. മോദിയെ വിമർശിച്ചതിന്റെ പേരില്‍ എം.പി. സ്ഥാനം നഷ്ടപ്പെട്ട ഒരേയൊരു നേതാവേ ഇന്ത്യയിലുള്ളൂ. അത് രാഹുല്‍ ഗാന്ധിയാണ്. മോദിയുടെ മുൻപില്‍ ആട്ടിൻകുട്ടിയെപോലെയാണ് പിണറായിയുടെ നില്‍പ്. അതിന് രാഹുലിനെ കിട്ടില്ല. മോദിയെ ഉള്ളില്‍ ഇഷ്ടപ്പെടുന്നവരാണ് കേരളത്തിലെ മാർക്സിസ്റ്റുകാർ.മതേതര ഇന്ത്യയ്ക്കുവേണ്ടി നിങ്ങള്‍ക്കൊപ്പം എന്നുമുണ്ടാകുമെന്ന ഗാരന്റിയാണ് തനിക്ക് നല്‍കാനുള്ളതെന്നും മുരളി പറഞ്ഞു.

    Read More »
  • Kerala

    എഐസിസി വക്താവിനെ കെപിസിസി അധ്യക്ഷനായ സുധാകരന് അറിയില്ലേ; തന്റെ ചിത്രം പങ്കു വച്ച് ഷമ മുഹമ്മദ്

    കണ്ണൂർ: ഷമ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്നുള്ള കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ വാക്കുകള്‍ ചര്‍ച്ചയാകുന്നതിനിടെ തന്‍റെ ഐഡി പങ്കുവെച്ച്‌ എഐസിസി വക്താവുകൂടിയായ ഷമ മുഹമ്മദ്. ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ വക്താക്കളുടെ പട്ടികയിലെ തന്‍റെ ചിത്രം സഹിതമുള്ള വിവരണമാണ് ഷമാ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. എഐസിസി വക്താവിനെ കെപിസിസി അധ്യക്ഷനായ സുധാകരന് അറിയില്ലേ എന്നാണ് ചോദ്യം. കോണ്‍ഗ്രസ് പട്ടികയില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കൊടുത്തില്ലെന്ന എഐസിസി വക്താവ് ഷമയുടെ വിമർശനത്തിനെതിരെയാണ് നേരത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത് വന്നത്. ഷമാ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്ന് കെ സുധാകരൻ പറഞ്ഞു. വിമർശനമൊക്കെ അവരോട് ചോദിച്ചാല്‍ മതി. അവരൊന്നും പാർട്ടിയുടെ ആരുമല്ലെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറയുകയായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ ഷമാ മുഹമ്മദ് രംഗത്ത് വന്നത് പാര്‍ട്ടിയെ ഞെട്ടിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീപ്രാതിനിധ്യം കുറവായതിനെതിരെയാണ് ഷമ മുഹമ്മദ് അതൃപ്തി പ്രകടിപ്പിച്ചത്. സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നില്ലെന്നത് പരാതി തന്നെയാണ്. ഇത്…

    Read More »
  • Kerala

    ചെങ്ങന്നൂരിൽ മുസ്‌ലിം വീടുകൾ കയറി ആക്രമണം; ബിജെപി പ്രവർത്തകർ പിടിയില്‍

    ചെങ്ങന്നൂര്‍: കൊല്ലകടവ് ഭാഗത്ത് വീടുകള്‍ കയറി അക്രമം നടത്തിയ പ്രതികള്‍ പിടിയില്‍. കഴിഞ്ഞ ദിവസം വൈകിട്ട് മദ്യലഹരിയില്‍ വീടുകളില്‍. കയറി ആളുകളെ മര്‍ദ്ദിച്ച കേസിലെ പ്രതികളാണ് അറസ്‌റ്റിലായത്.  ചെറിയനാട് കൊച്ചുമലയില്‍ വീട്ടില്‍ ആദർശ് (22), ചെറിയനാട് പഞ്ചായത്ത് 12-ാം വാർഡില്‍ അച്ചൂട്ടൻ എന്നുവിളിക്കുന്ന അനന്തു (22) എന്നിവരാണ് വെണ്മണി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച്ച വൈകിട്ട് ഗോള്‍ഡൻ പാലസ് ഓഡിറ്റോറിയത്തിന് സമീപമുള്ള ഷെഫിൻ വില്ലയില്‍ മുഹമ്മദ് ആസിഫ്, ഷെബി മൻസിലില്‍ ആഷിഖ് മുഹമ്മദ്, പൊയ്കത്തുണ്ടിയില്‍ ജലാല്‍ എന്നിവർ വീടിനുസമീപം നില്‍ക്കുമ്ബോള്‍ മദ്യലഹരിയിലായിരുന്ന പ്രതികള്‍ ഇവരെ അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ നിന്നും രക്ഷപെടുന്നതിനായി വീടുകളിലേക്ക് ഓടിയവരെ പിൻതുടർന്ന് വീട്ടില്‍ ചെന്ന് മര്‍ദ്ദിക്കുകയും വീട്ടുപകരണങ്ങളും ചെടിച്ചട്ടികളും കസേരകളും നശിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.സ്ഥലത്തെ ബിജെപി പ്രവർത്തകരാണിവർ. വെണ്‍മണി പൊലീസ് ഇൻസ്പെക്ടർ എസ്.എച്ച്‌ ഒ നസീർ എ, സബ്ബ് ഇൻസ്പെക്ടർമാരായ ദിജേഷ് കെ, ആന്റണി ബി ജെ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ…

    Read More »
  • India

    മോദി ഭക്തരായ ഭര്‍ത്താക്കന്‍മാര്‍ക്ക് ഭക്ഷണം നല്‍കരുത്;  വനിതാ വോട്ടര്‍മാരോട് കെജരിവാള്‍

    ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ജപിച്ചു കൊണ്ടിരിക്കുന്ന ഭര്‍ത്താക്കന്‍മാര്‍ക്ക് ഭക്ഷണം നല്‍കരുതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ശനിയാഴ്ച ഡല്‍ഹിയില്‍ സ്ത്രീകളുമായി നടന്ന സംവാദ പരിപാടിയിലാണ്കെജരിവാളിന്റെ പ്രതികരണം. ‘പല പുരുഷന്മാരും പ്രധാനമന്ത്രി മോദിയുടെ പേര് ജപിച്ച്‌ കൊണ്ടിരിക്കുകയാണ്. പക്ഷെ അത് ശരിയാക്കേണ്ട ഉത്തരവാദിത്തം നിങ്ങള്‍ ഭാര്യമാരുടെതാണ്. അത്തരത്തിലുള്ള ഭര്‍ത്താക്കന്‍മാര്‍ ഉണ്ടെങ്കില്‍ ഭക്ഷണം തരില്ലെന്ന് നിങ്ങള്‍ അവരോട് പറയണം’, കെജ്‌രിവാൾ പറഞ്ഞു. ‘ഞാന്‍ വൈദ്യുതി സൗജന്യമാക്കി. സ്ത്രീകളുടെ ബസ് ടിക്കറ്റുകള്‍ സൗജന്യമാക്കി. ഇത് കൂടാതെ സ്ത്രീകള്‍ക്ക് എല്ലാ മാസവും 1000 രൂപ നല്‍കാനും തീരുമാനമെടുത്തു. അതിനാല്‍ ഇത്തവണ എ.എ.പിക്ക് വോട്ട് ചെയ്യാന്‍ ബി.ജെ.പിയെ പിന്തുണക്കുന്ന എല്ലാ സ്ത്രീകളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’, കെജരിവാള്‍ പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ തട്ടിപ്പാണ് നടത്തുന്നതെന്നും എ.എ.പി സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് വേണ്ടി പ്രഖ്യാപിച്ച പദ്ധതികളാണ് യഥാര്‍ത്ഥ സ്ത്രീ ശാക്തീകരണമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ,18 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 1,000 രൂപ നല്‍കുന്ന…

    Read More »
  • NEWS

    നാട്ടിലേക്ക് തിരിക്കുന്നതിനിടെ ഹൃദയാഘാതം; ദീര്‍ഘകാലത്തെ പ്രവാസത്തിനൊടുവില്‍ നോവായി വര്‍ക്കല സ്വദേശി

    റിയാദ്: നാട്ടിലേക്ക് വിമാനം കയറുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബ് ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു. തിരുവന്തപുരം വർക്കല അയിരുർ കിഴക്കേപ്പുറം സ്വദേശി ഷിബിൻ മൻസിലില്‍ നഹാസ് മുഹമ്മദ് കാസിമാണ് മരിച്ചത്. ഡ്രൈവറായിരുന്ന നഹാസ് ഫെബ്രുവരി 10 നാണ് മരിച്ചത്. പ്രവാസം അവസാനിപ്പിച്ച്‌ അന്ന് രാത്രി 12നുള്ള വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അന്ത്യം. അതിന് നാലുദിവസം മുമ്ബ് നാട്ടിലേക്ക് പുറപ്പെടാൻ വിമാനത്താവളത്തില്‍ എത്തിയെങ്കിലും എക്സലേറ്ററില്‍ മറിഞ്ഞുവീണ് മുഖത്ത് പരിക്കേറ്റതിനാല്‍ യാത്ര നീട്ടിവെക്കുകയായിരുന്നു. വീഴ്ചയില്‍ പൊട്ടിയ ചുണ്ടിന് ശസ്ത്രക്രിയ നടത്തി യാത്രചെയ്യാൻ കഴിയുന്ന സ്ഥിതിയായപ്പോഴാണ് വീണ്ടും ടിക്കറ്റ് ശരിയാക്കിയത്. രണ്ട് വർഷം മുമ്ബ് മൂത്തമകൻ ബൈക്ക് അപകടത്തില്‍ മരിച്ചതിനെ തുടർന്ന് കടുത്ത മാനസിക സംഘർഷത്തിലായിരുന്നു നഹാസ്.

    Read More »
Back to top button
error: