Social MediaTRENDING
നിർജ്ജലീകരണം മരണത്തിലേക്ക് നയിക്കും;ഇതാ ചില പ്രതിരോധ മാർഗ്ഗങ്ങൾ
News DeskMarch 12, 2024
വേനൽക്കാലത്തെ കഠിനമായ ചൂട് ഒരാളെ പെട്ടെന്ന് തന്നെ നിർജ്ജലീകരണത്തിലേക്ക് നയിച്ചേക്കാം. പലപ്പോഴും അത് ഗുരുതരമായ അവസ്ഥയിലേക്കും എന്തിനേറെ മരണത്തിനു പോലും കാരണമാകാം.
ശരീരത്തിൽ നിർജലീകരണം സംഭവിക്കാതിരിക്കാനായി ഇടയ്ക്കിടെ വെള്ളം കുടിക്കുക മാത്രമാണ് ഇതിനൊരു പരിഹാരമാർഗ്ഗം. ജലമാണ് പ്രധാനമായും ഈ സമയങ്ങളിൽ ആവശ്യമെങ്കിലും ജലത്തിന്റെ അളവ് ഉയർന്ന തോതിൽ അടങ്ങിയിട്ടുള്ള ചില ഭക്ഷണ വിഭവങ്ങളും ഇക്കാര്യത്തിൽ നമ്മളെ സഹായിക്കും.
നമ്മുടെ ശരീരത്തിന് കൂടുതൽ ജലാംശം നൽകാനും ശരീരതാപനില ഉയരുന്നത് നിയന്ത്രണത്തിലാക്കാനും കഴിവുള്ള ചില ഭക്ഷണ പദാർത്ഥങ്ങളെ പരിചയപ്പെടാം.
തണ്ണിമത്തൻ
തണ്ണിമത്തൻ എല്ലാവരുടെയും പ്രിയപ്പെട്ട വേനൽക്കാല പഴങ്ങളിൽ ഒന്നായിരിക്കും.തണ്ണിമത്തനിൽ 92 ശതമാനം വെള്ളവും 6 ശതമാനം പഞ്ചസാരയുമാണ് അടങ്ങിയിട്ടുള്ളത്. ഇതിലടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് പ്രകൃതിദത്തമായ ഒന്നായതിനാൽ തന്നെ നിങ്ങളുടെ ഷുഗർ ലെവൽ കൂടുമോ എന്നോർത്ത് ഭയപ്പെടേണ്ടതില്ല. വേനൽകാലങ്ങളിലെ നിർജലീകരണം മൂലം ശരീരത്തിനുണ്ടാകുന്ന മിക്കവാറും പ്രശ്നങ്ങളെ ലഘൂകരിച്ചുകൊണ്ട് ആവശ്യമായ ജലാംശം നിലനിർത്താൻ തണ്ണിമത്തൻ സഹായിക്കും.

തക്കാളി
ഒരു തക്കാളിയിൽ 93-95 ശതമാനം വരെ ജലാംശമാണ് അടങ്ങിയിട്ടുണ്ട്. ഇതു കൂടാതെ പോഷകങ്ങളായ ഫോളേറ്റ്, അയൺ, പൊട്ടാസ്യം, കാൽസ്യം എന്നിവയും ഇവയിലുണ്ട്.
മിക്കവാറും നമ്മൾ പാചകം ചെയ്യുന്ന എല്ലാ കറി വിഭവങ്ങളിലും തക്കാളി ഒരു പ്രധാന ചേരുവയാണ്.എന്നാൽ ഇത് നമ്മളെ നിർജ്ജലീകരണം തടയാൻ സഹായിക്കില്ല.പഴുത്ത തക്കാളി അങ്ങനെ തന്നെയോ അല്ലെങ്കിൽ സലാഡുകളിലോ ഉൾപ്പെടുത്തി കഴിക്കണം.
വെള്ളരിക്ക
ഇന്ത്യയിലെ വേനൽക്കാല വിളവെടുപ്പായ വെള്ളരി ജലത്തിന്റെ സംഭരണശാലകളിൽ ഒന്നാണ്. വെള്ളരിയിൽ 95 ശതമാനം ജലാംശം അടങ്ങിയിരിക്കുന്നു. ജ്യൂസടിച്ച് കുക്കുമ്പർ കഴിക്കാം, അതല്ലെങ്കിൽ നിത്യവും കഴിക്കുന്ന ഭക്ഷണത്തോടൊപ്പം ഇത് അസംസ്കൃതമായി ചേർക്കാം. അസംസ്കൃതമായ വെള്ളരികൾ ചെറുതായരിഞ്ഞ് ലഘുഭക്ഷണമായി കഴിക്കുന്നതും നല്ല ശീലമാണ്.

ബ്രോക്കോളി
രുചികരവും അതോടൊപ്പം ആരോഗ്യകരവുമായ ഒരു പച്ചക്കറിയാണ് ബ്രൊക്കോളി, അതിൽ ഉയർന്ന അളവിൽ നാരുകളും പോഷകങ്ങളുമെല്ലാം അടങ്ങിയിട്ടുണ്ട്. മുൻപ് പറഞ്ഞവയെ പോലെ തന്നെ ബ്രൊക്കോളിയിലും ജലത്തിന്റെ അളവ് വളരെ കൂടുതലാണ്. ഇതിൽ 91 ശതമാനം വെള്ളമാണ് അടങ്ങിയിരിക്കുന്നത്. സലാഡുകളിൽ ചേർത്ത് കഴിക്കാം.

തൈര്
തൈരിൽ കാൽസ്യം, വിറ്റാമിൻ ഡി, പ്രോട്ടീൻ, ആരോഗ്യകരമായ ഗട്ട് ബാക്ടീരിയ എന്നിവ അടങ്ങിയിട്ടുണ്ട്. തൈര് പോഷകങ്ങളാൽ നിറഞ്ഞതാണെന്നതിനാൽ തന്നെ ദെെനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ അത് നമുക്ക് ഗുണം ചെയ്യുമെന്നതിൽ സംശയമില്ല.
പനനൊങ്ക്
ജലാംശം ഏറെ അടങ്ങിയ ഇത് വേനല്‍ക്കാലത്ത് മാത്രമല്ല, ഏത് കാലത്തും കഴിയ്ക്കാവുന്ന സൂപ്പര്‍ ഫ്രൂട്ട് തന്നെയാണ്.കാര്‍ബോഹൈഡ്രേറ്റുകള്‍ , ഫൈറ്റോന്യൂട്രിയന്റുകള്‍, കാല്‍സ്യം, ഫൈബര്‍, പ്രോട്ടീന്‍, വൈറ്റമിന്‍ സി, എ, ഇ, കെ എന്നിവയും അടങ്ങിയതാണിത്. അയേണ്‍, പൊട്ടാസ്യം, സിങ്ക്, ഫോസ്ഫറസ് എന്നിവയും ഇതിലുണ്ട്.
ഇതിന്റെ പ്രധാന ഗുണം ശരീരവും വയറും തണുപ്പിയ്ക്കുക എന്നതു തന്നെയാണ്. ഇത് ദഹനാരോഗ്യത്തിന് ഏറെ ഗുണം നല്‍കും. കുടല്‍ ആരോഗ്യത്തിന് ഇതേറെ നല്ലതാണ്. നാരുകളാല്‍ സമൃദ്ധമായതിനാൽ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഏറെ നല്ലത് !
ഇളനീർ
വേനല്‍ക്കാലമായാല്‍ കാണാം വഴിയോരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഇളനീര്‍ക്കുലകള്‍. പ്രകൃതി കനിഞ്ഞു തരുന്ന ശുദ്ധമായ പാനീയമിയ ഇളനീരിന് ഗുണങ്ങള്‍ ഏറെയാണ്.
ക്ഷീണമകറ്റി,ഉന്‍മേഷം നല്‍കുക മാത്രമല്ല, പ്രതിരോധ ശക്തി വര്‍ദ്ധിക്കാനും ഉത്തമമാണ് ഇളനീര്‍. മധുരമുണ്ടെങ്കിലും പഞ്ചസാരയുടെ അളവ് താരതമ്യേന കുറവാണ് ഇളനീരില്‍. എന്നാല്‍ സോഡിയം, പൊട്ടാസ്യം, കാല്‍സ്യം, ക്ലോറൈഡ് എന്നിവ ധാരാളമുണ്ടുതാനും. ആന്റി ഓക്സിഡന്റുകളുടെയും വിറ്റാമിനുകളുടെയും മിനറലുകളുടെയും സാന്നിധ്യം ഉന്‍മേഷം പ്രാധാനം ചെയ്യുകയും രോഗങ്ങളോട് പൊരുതി നില്‍ക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു.