Month: March 2024

  • Kerala

    മ്ലാവ് ഇടിച്ചതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

    കോതമംഗലം: മ്ലാവ് ഇടിച്ചതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മാമലക്കണ്ടം എളംബ്ലാശ്ശേരി പി.എൻ. വിജില്‍ (41) ആണ് മരിച്ചത്. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് തട്ടേക്കാട് റോഡില്‍ കളപ്പാറയ്ക്ക് സമീപം തിങ്കളാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിയോടെ വിജില്‍ മരിക്കുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. റോഡിന്‍റെ ഇടതുവശത്ത് നിന്നും ഓട്ടോറിക്ഷയുടെ മുന്നിലേക്ക് മ്ലാവ് എടുത്തുചാടുകയായിരുന്നു. മ്ലാവ് ഇടിച്ചതോടെ ഓട്ടോറിക്ഷ മറിഞ്ഞു. കൈ മുറിഞ്ഞ ഒരാളെയും കൊണ്ട് കോതമംഗലത്തെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു വിജില്‍.

    Read More »
  • Kerala

    തീ കത്തിക്കുന്നതിനിടെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒഴിവായത് വൻ ദുരന്തം 

    കാഞ്ഞാർ: സ്റ്റൗവില്‍ തീ കത്തിക്കുന്നതിനിടെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. ഗൃഹനാഥന്‍റെ സമയോചിതമായ ഇടപെടല്‍ മൂലം വൻ ദുരന്തം ഒഴിവായി. കാഞ്ഞാർ കൂരവളവിനു സമീപം മാണിമംഗലത്ത് ജോസഫ് ജോണിന്‍റെ വീട്ടിലെ പാചകവാതക സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഇന്നലെ വൈകുന്നേരം 5.15 നായിരുന്നു സംഭവം. പുതിയ പാചക വാതക സിലിണ്ടർ സ്റ്റൗവുമായി ഘടിപ്പിച്ചതിനു ശേഷം ലൈറ്റർ ഉപയോഗിച്ചു കത്തിച്ചപ്പോള്‍ പെട്ടെന്ന് ഹോസ് വഴി തീ സിലണ്ടറിലേക്ക് പടരുകയായിരുന്നു. തീ പിടിക്കുന്നത് കണ്ടയുടനെ ജോസഫ് ജോണ്‍ കയർ കെട്ടി സിലിണ്ടർ അടുക്കള വാതിലിലൂടെ പുറത്തേക്ക് വലിച്ചിറക്കി. ഇതോടെയാണ് വലിയ ദുരന്തം ഒഴിവാക്കിയത്. വീട്ടുമുറ്റത്ത് വീണ സിലിണ്ടർ പിന്നീട് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ജോസഫ് ജോണിനു പുറമെ ഭാര്യ ലീലാമ്മയും ഈ സമയം വീട്ടിലുണ്ടായിരുന്നു.  സ്ഫോടനത്തില്‍ അടുക്കള ഭാഗത്തെ ഷെഡും ജനലുകളും തകർന്നു. സിലിണ്ടർ ചിന്നിച്ചിതറി തെറിച്ചു.

    Read More »
  • Kerala

    മത്തായി ചാക്കോ അന്തരിച്ചു

    റാന്നി: സി.പി.ഐ (എം) മുൻ ജില്ലാ കമ്മിറ്റിയംഗവും റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന മത്തായി ചാക്കോ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്

    Read More »
  • India

    വസന്തകാലത്തിന് തുടക്കം കുറിച്ച് ഹോളി; ഏഴ് പരമ്ബരാഗത ഹോളി ഭക്ഷണങ്ങള്‍

    വസന്തകാലത്തെ എതിരേല്‍ക്കാൻ ഉത്തരേന്ത്യക്കാർ ആഘോഷിക്കുന്ന ഉത്സവമാണ് ഹോളി.നിറങ്ങളുടെ ഉത്സവം എന്നും വസന്തോത്സവം എന്നും ഹോളിയെ വിശേഷിപ്പിക്കാറുണ്ട്. ഗുജറാത്തികളും മാർവാടികളും പഞ്ചാബികളുമാണ്‌ ഹോളി ആഘോഷത്തിനു മുൻപന്തിയില്‍ നില്‍ക്കുന്നവരെങ്കിലും മുംബൈ, ദില്ലി പോലുള്ള നഗരങ്ങളില്‍ ഹോളി ആഘോഷിക്കാത്തവർ തന്നെ ചുരുക്കമാണെന്നു പറയാം. ജാതി മതഭേദമന്യേ ജനങ്ങള്‍ ഹോളി ആഘോഷങ്ങളില്‍ പങ്കുചേരുന്നു. പരസ്പരം നിറം പുരട്ടുമ്ബോള്‍ ശത്രുത അകലുമെന്നതാണ്‌ വിശ്വാസം. ഫെബ്രുവരിയുടെ അവസാനമോ മാർച്ചിന്റെ ആദ്യമോ ആണ് ഹോളി ആഘോഷം വരുന്നത്. ദേശീയ കലണ്ടർ അനുസരിച്ച്‌ ഫാല്‍ഗുനമാസത്തിലെ പൗർ‌ണമിയാണ് ഹോളി. പൂർണചന്ദ്രൻ ഉദിക്കുന്ന രാത്രിയില്‍ ഹോളി ആഘോഷം തുടങ്ങുന്നു. പിറ്റേന്നാണ്‌ യഥാർഥ ഹോളി ദിവസം. ഇന്ത്യയുടെ പല ഭാഗത്തും പല ആചാരങ്ങളാണ്‌ ഹോളിയുമായി ബന്ധപ്പെട്ടുള്ളത്‌. ഹോളി പണ്ട്‌ കർഷകരുടെ ആഘോഷമായിരുന്നു. സമൃദ്ധമായ വിളവ്‌ ലഭിക്കാനും മണ്ണിനെ ഫലഭൂയിഷ്ഠമാക്കാനുമായി തുടങ്ങിയ ആഘോഷം. എന്നാല്‍ പിന്നീട്‌ അതു പൂർണമായും ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായി മാറുകയായിരുന്നു. ഇത്തവണ മാർച്ച് 25 ന് ആയിരിക്കും ഹോളി. ഹോളി നിറങ്ങളുടെ ഉത്സവം മാത്രമല്ല…

    Read More »
  • Kerala

    കേരളത്തില്‍ നിന്നും ട്രെയിനിൽ അയോധ്യ ശ്രീരാമ ക്ഷേത്രത്തിൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക് 

    രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് വിശ്വാസികളാണ് അയോധ്യ രാമ ക്ഷേത്രം സന്ദർശിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ ഏതു ഭാഗത്തു നിന്നും വളരെ എളുപ്പത്തില്‍ എത്തിച്ചേരുവാൻ സാധിക്കുന്ന തരത്തില്‍ ഏറ്റവും മികച്ച സൗകര്യങ്ങളോടെ തന്നെ അയോധ്യ വിമാനത്താവളം, റെയില്‍വേ സ്റ്റേഷൻ എന്നിവ ഒരുക്കിയിട്ടുണ്ടെങ്കിലും കേരളത്തിൽ നിന്നും അൽപ്പം ദുരിതം പിടിച്ച യാത്രയാണ് അയോധ്യയിലേക്കുള്ളത്. കേരളത്തില്‍ നിന്നും കുറഞ്ഞ ചെലവില്‍ എത്തിച്ചേരാൻ പറ്റുന്ന ഇടമാണ് അയോധ്യ ശ്രീരാമ ക്ഷേത്രം.എന്നാൽ കേരളത്തില്‍ നിന്നും അയോധ്യയിലേക്ക് നേരിട്ട് ട്രെയിൻ, വിമാന സർവീസുകള്‍ ഒന്നുംതന്നെ ലഭ്യമല്ല. കേരളത്തില്‍ നിന്നും നേരിട്ട് ട്രെയിനിന് വരുന്നവർക്ക് മങ്കപ്പൂർ ജംങ്ഷൻ റെയില്‍വേ സ്റ്റേഷനിലിറങ്ങി വേണം അയോധ്യയിലെത്താൻ.മങ്കപ്പൂരിൽ നിന്നും 37.6 കിലോമീറ്ററാണ് അയോധ്യയിലേക്കുള്ള ദൂരം. ചൊവ്വാ, ബുധൻ, ഞായർ ദിവസങ്ങളില്‍ കൊച്ചുവേളിയില്‍ നിന്നും രാവിലെ 6.35 ന് പുറപ്പെടുന്ന കൊച്ചുവേളി – ഗോരഖ്പൂർ രപ്തിസാഗർ(12512) എക്സ്‌പ്രസ്  ട്രെയിൻ 54 മണിക്കൂര്‍ 17 മിനിറ്റ് പിന്നിട്ട്, മൂന്നു ദിവസ യാത്രയ്ക്കൊടുവില്‍ ഉച്ചയ്ക്ക് 12:50 ന് മങ്കപ്പൂർ ജംങ്ഷൻ റെയില്‍വേ…

    Read More »
  • NEWS

    സിജു വിൽസൻ നായകനായ ‘പുഷ്പകവിമാന’ത്തിൻ്റെ ടൈറ്റിൽ പ്രകാശനം ചെയ്തു (വീഡിയോ)

      നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‌ ‘പുഷ്പകവിമാനം’ എന്നു നാമകരണം ചെയ്തു. തിരുവനന്തപുരത്തു നടക്കുന്ന സിലബ്രേറ്റി ക്രിക്കറ്റ് മത്സരത്തിനിടയിൽ അതിൽ പങ്കെടുക്കുന്ന അഭിനേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു ഈ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം. സി.സി.എൽ കേരളാ സ്ട്രൈക്കേഴ്സ് ഉടമയും തമിഴ് നടനുമായ രാജ്കുമാർ സേതുപതി, ഇടവേള ബാബു, റിയാസ് ഖാൻ, ബിനീഷ് കൊടിയേരി തുടങ്ങിയവർ അക്കൂട്ടത്തിലെ പ്രധാനികളാണ്. ‘പുഷ്പകവിമാന’ത്തിൻ്റെ പ്രധാന ശിൽപ്പികളായ സംവിധായകൻ ഉല്ലാസ് കൃഷ്ണാ, നിർമ്മാതാവ് ജോൺ കുടിയാൻമല, നായകൻ സിജു വിൽസൻ, അജ്മൽ ഹസ്സൻ  എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഒരു മെയിൽ നഴ്സിൻ്റേയും ഫീമെയിൽ നഴ്സിൻ്റേയും ജീവിതം രസാകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ‘പുഷ്പകവിമാനം’ എന്ന ഈ ചിത്രം. സിജു വിൽസൻ നായകനായ ചിത്രത്തിൽ നമൃത (വേല ഫെയിം) നായികയാകുന്നു. സിദ്ദിഖ്, ബാലു വർഗീസ്, ധീരജ് ഡെന്നി, ലെന, മനോജ്.കെ.യു എന്നിവരും പ്രധാന താരങ്ങളാണ്. സന്ദീപ് സദാനന്ദനും, ദീപു എസ്. നായരുമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം-…

    Read More »
  • Kerala

    പുരാണം വളച്ചൊടിച്ച് കൊല്ലത്തെ ജടായു പാറ

    കൊല്ലം: ചടയമംഗലത്തെ ജടായു പാറ ഇതിനകം തന്നെ പേര് കേട്ടതാണ്.എന്നാൽ ജടായു എന്ന പേരിൽ പരുന്തിന്റെ ശില്പമാണ് ഇവിടെ സന്ദർശകർക്ക് കാണാൻ കഴിയുക. ഹിന്ദു പുരാണങ്ങളിൽ, ശ്രീരാമ അവതാര കഥയായ രാമായണത്തിലെ ഒരു സുപ്രധാന കഥാപാത്രമാണ് ജടായു. പുഷ്പക വിമാനത്തിൽ രാവണൻ സീതയെ തട്ടിക്കൊണ്ടു പോകുമ്പോൾ മാർഗ്ഗതടസ്സം സൃഷ്ടിച്ച് കുറുകെ വന്നതും പക്ഷിയായ ജടായുവാണ്. രാവണനുമായുള്ള പോരാട്ടത്തിൽ വെട്ടേറ്റു ചിറകൊടിഞ്ഞു നിലം പതിച്ച ജടായുവിന്റെ അന്ത്യവും രാമായണത്തിലെ പ്രധാന ഭാഗമാണ്. യഥാർത്ഥത്തിൽ ജടായു ഒരു കഴുകനാണ്, അല്ലാതെ പരുന്തല്ല. എന്നാൽ ചടയമംഗലത്തെ ജടായു പാറയിൽ നിങ്ങൾക്ക് കാണുവാൻ സാധിക്കുന്നത് പരുന്തിനെയാണ്.ജഡങ്ങൾ കൊത്തിവലിക്കുന്ന കഴുകന്മാരോടുള്ള താൽപ്പര്യ കുറവായിരിക്കുമോ ഒരുപക്ഷെ പുരാണം വളച്ചൊടിച്ചതിനു പുറകിൽ? കൊല്ലം ജില്ലയിലെ ചടയമംഗലം ജടായുപ്പാറയിൽ സ്ഥിതി ചെയ്യുന്ന ഒരു പരിസ്ഥിതി ഉദ്യാനവും വിനോദ സഞ്ചാര കേന്ദ്രവുമാണ് ജടായു എർത്ത്സ് സെന്റർ അഥവാ ജടായു നേച്ചർ പാർക്ക്. 64 ഏക്കറാണ് പാർക്കിൻ്റെ ആകെ വിസ്തീർണ്ണം. സംവിധായകനായ രാജീവ് അഞ്ചലിന്റെ നേതൃത്വത്തിലാണ് ഇത് നിർമ്മിച്ചത്. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ നിർമ്മിക്കുന്ന കേരളത്തിലെ ആദ്യ വിനോദസഞ്ചാരപദ്ധതിയാണിത്. ഇവിടെയുള്ള രാമായണത്തിലെ ജടായുവിൻ്റെ പ്രതിമ ലോകത്തിലെ…

    Read More »
  • Sports

    നാളെ കേരള ബ്ലാസ്റ്റേഴ്സ് × മോഹൻ ബഗാൻ

    കൊച്ചി: നാളെ മോഹൻ ബഗാനുമായി കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ വച്ച് ഏറ്റുമുട്ടും.ഈ സീസണിൽ കൊൽക്കത്തയിൽ വച്ച് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 1-0 ന് ജയിച്ചിരുന്നു. എന്നാൽ കൊച്ചിയിലാണ് കളിയെങ്കിലും നിലവില്‍ മോഹൻ ബഗാൻ ഫോമിലായതിനാല്‍ കേരള ബ്ലാസ്റ്റേഴ്സിന് ബുദ്ധിമുട്ടുള്ള മത്സരമായിരുക്കും ഇത്. ഐഎസ്‌എല്‍ 2023-24 സീസണിൻ്റെ ആദ്യ പകുതി അവസാനിക്കുമ്ബോള്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ സീസണിൻ്റെ രണ്ടാം പകുതി മുതല്‍ ഈ‌ വിജയം  തുടരാൻ അവർക്ക് സാധിച്ചിട്ടില്ല. ഫെബ്രുവരി ആദ്യം മുതല്‍  ഇതുവരെ അഞ്ച് മത്സരങ്ങള്‍ കളിച്ച അവർക്ക് നാലിലും തോല്‍വിയായിരുന്നു ഫലം. ഇപ്പോള്‍ ഇന്ത്യൻ സൂപ്പർ ലീഗ് ടേബിളില്‍ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയില്‍ നടന്ന ഒൻപതു മത്സരങ്ങളില്‍ ആറു മത്സരങ്ങള്‍ വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടു മത്സരങ്ങളില്‍ സമനില വഴങ്ങി, ഒപ്പം ഒരു മത്സരത്തില്‍ തോല്‍വിയും. എന്നാല്‍ ഒൻപത് എവേ മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് അഞ്ചെണ്ണത്തില്‍ തോല്‍വി വഴങ്ങി.തോല്‍വി വഴങ്ങിയ ആറു മത്സരങ്ങളില്‍…

    Read More »
  • Sports

    ഒടുവിൽ വുകമനോവിച്ച്‌ ജയിച്ചു; ഐഎസ്‌എല്ലില്‍ അടുത്ത സീസണ്‍ മുതല്‍ ‘വാര്‍’ നിയമം

    കൊൽക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അടുത്ത സീസണ്‍ മുതല്‍ വീഡിയോ അസിസ്റ്റന്റ് റഫറി (വാര്‍) നിയമം പ്രാഫല്യത്തിലാക്കാന്‍ പറ്റുമെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. ഐ എസ് എല്ലില്‍ ഇപ്പോഴുള്ള ഫീല്‍ഡ് റഫറിമാരുടെ തീരുമാനങ്ങള്‍ മിക്കതും വിവാദമാകുന്നതോടെയാണ് ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ തീരുമാനം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ വാര്‍ നിയമം വേണമെന്നാണ് ഫുട്‌ബോള്‍ നിരീക്ഷകരുടെയും അഭിപ്രായം. വാര്‍ നിയമത്തിനായുള്ള സാങ്കേതിക സംവിധാനങ്ങള്‍ക്കായി അഞ്ച് ഏജന്‍സികളെ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സമീപിച്ചിട്ടുണ്ട്. ഐഎസ്‌എല്ലിൽ വാർ നിയമം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകമനോവിച്ച്‌ ആയിരുന്നു.കഴിഞ്ഞ സീസണിൽ ബംഗളൂരുമായുള്ള മത്സരത്തെ തുടർന്ന് പ്രതിഷേധിച്ച വുകമനോവിച്ചിന് 8 മത്സരങ്ങളിലെ വിലക്കും 5 ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ.

    Read More »
  • Kerala

    എട്ട് ഗര്‍ഭാശയ മുഴകള്‍ ഒറ്റ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ചങ്ങനാശേരി ചെത്തിപ്പുഴ ആശുപത്രി

    ചങ്ങനാശേരി: ആലപ്പുഴ സ്വദേശിനിയുടെ അസാധാരണ വളര്‍ച്ചയുള്ള എട്ട് ഗര്‍ഭാശയ മുഴകള്‍  അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയില്‍ വിജയകരമായി നീക്കം ചെയ്തു. ആശുപത്രിയിലെ ഒബ്‌സ്‌ട്രറ്റിക്‌സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗം കണ്‍സള്‍ട്ടന്‍റ് ഗൈനക്കോളജിസ്റ്റ് ആന്‍ഡ് ലാപ്രോസ്‌കോപ്പിക് സര്‍ജന്‍ ഡോ. അനൂപ് കൃഷ്ണന്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കി. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ വര്‍ഷങ്ങൾ നീണ്ട ചികിത്സയ്ക്കു ശേഷം വയര്‍ പെരുക്കം, വയറുവേദന, തുടങ്ങിയ ലക്ഷണങ്ങളോടെ ചെത്തിപ്പുഴ ആശുപത്രിയിലെത്തിയതായിരുന്നു നാല്പത്തിരണ്ടുകാരി. സ്‌കാനിംഗിലാണ് മുഴകളുണ്ടെന്ന് കണ്ടെത്തിയത്. അസഹ്യമായ വയറുവേദനയെത്തുടര്‍ന്ന്  നടത്തിയ സ്‌കാനിംഗില്‍ മുഴകള്‍ 10 സെന്‍റിമീറ്ററിന് മുകളില്‍ വലുതാവുകയും ഗര്‍ഭപാത്രത്തിന്‍റെ ഉള്‍പ്പെടെ ഗര്‍ഭാശയത്തിന്‍റെ പല ലെയറുകളിലും മുഴകളുണ്ടെന്ന്  സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. രോഗിയുടെ പ്രായവും ആരോഗ്യവും കണക്കിലെടുത്ത് ശസ്ത്രക്രിയയില്‍ സങ്കീര്‍ണതയും ബ്ലഡ് ട്രാന്‍സ്ഫ്യൂഷനുള്ള സാധ്യതയും കൂടുതലായിരുന്നുവെങ്കിലും ചെത്തിപ്പുഴ സെന്‍റ് തോമസ് ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്‍റ് ഗൈനക്കോളജിസ്റ്റ് ആന്‍ഡ് ലാപ്രോസ്‌കോപ്പിക് സര്‍ജന്‍ ഡോ. അനൂപ് കൃഷ്ണന്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷനോ യൂറേത്രിക് സ്റ്റെന്‍റിംഗോ കൂടാതെയാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. അമിത രക്തസ്രാവത്തിന്‍റെ അപകടസാധ്യത…

    Read More »
Back to top button
error: