ചണ്ഡീഗഢ്: യൂണിവേഴ്സിറ്റി കാമ്ബസിലെ ഓഫീസിനുള്ളില്‍ പ്രൊഫസറേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ യൂണിവേഴ്സിറ്റി കാമ്ബസിലാണ് സംഭവം.
എട്ടു വയസുള്ള മകളെ കൊലപ്പെടുത്തി പ്രൊഫസറും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകുന്നേരമാണ് ഓഫീസിനുള്ളില്‍ പ്രൊഫസറുടേയും മകളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.പ്രൊഫസർ സന്ദീപ് ഗോയലും(35) ഇയാളുടെ മകളുമാണ് മരിച്ചത്.
ഇരുവരേയും ലാലാ ലജപത് റായ് യൂണിവേഴ്സിറ്റി ഓഫ് വെറ്ററിനറി ആന്റ് അനിമല്‍ സയൻസസിലെ ഓഫീസിലാണ് മരിച്ച നിലില്‍ കണ്ടെത്തിയത്. മകളെ സർജിക്കല്‍ ബ്ലേഡു കൊണ്ട് കഴുത്തു മുറിച്ച് കൊലപ്പെടുത്തി പ്രൊഫസറും കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇയാള്‍ വിഷാദ രോഗത്തിലായിരുന്നുവെന്ന് സഹപ്രവർത്തകർ നൽകുന്ന സൂചന.
.