IndiaNEWS

അമ്മയെ കുത്തിക്കൊലപ്പെടുത്തി മകൻ ഫ്ലാറ്റിന് തീവെച്ചു

ഗുഡ്ഗാവ്: അമ്മയെ കുത്തിക്കൊലപ്പെടുത്തി മകൻ ഫ്ലാറ്റിന് തീവെച്ചു.ഹരിയാനയിലെ ഗുഡ്ഗാവിലാണ് സംഭവം.59 കാരിയായ രാണു ഷായാണ് മരിച്ചത്.

27കാരനായ മകനെ അമ്മ ഭ്രാന്തൻ എന്ന് വിളിച്ചതിന്‍റെ പേരിലാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറയുന്നു. മകനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 ഗുരുഗ്രാമിലെ സെക്ടർ 48 ലെ വിപുല്‍ ഗ്രീൻസ് എന്ന അപ്പാർട്ട്‌മെന്‍റ് സമുച്ചയത്തിലാണ് സംഭവം.

Signature-ad

ഇന്നലെ രാത്രിയാണ് ഇവരുടെ ഫ്ലാറ്റിന് തീപിടിച്ചതായി സമീപവാസികള്‍ കണ്ടത്. തുടർന്ന് നാട്ടുകാർ തന്നെയാണ് അഗ്നിശമന സേനാംഗങ്ങളെയും പൊലീസിനെയും വിളിച്ചത്.

 ഗുരുതരമായി പൊള്ളലേറ്റ രാണു ഷായെ വാതില്‍ തകർത്താണ് പുറത്തെത്തിച്ചത്. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.സംഭവം നടക്കുമ്ബോള്‍ ഷായുടെ ഭർത്താവ് സ്ഥലത്തില്ലായിരുന്നു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും യുവാവിന്‍റെ മാനസികാരോഗ്യം വിലയിരുത്തി തുടർനടപടികളിലേക്ക് കടക്കുമെന്നും മുതിർന്ന പൊലീസ് ഓഫീസർ മായങ്ക് ഗുപ്ത പറഞ്ഞു.

Back to top button
error: