KeralaNEWS

തണ്ണിമത്തനുമായെത്തിയ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു

ആലപ്പുഴ: ചന്തിരൂരില്‍ തണ്ണിമത്തനുമായെത്തിയ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. പട്ടാമ്ബി സ്വദേശി ഇസ്മയില്‍ ആണ് മരിച്ചത്.

പാലക്കാട് നിന്നും കൊല്ലത്തേക്ക് തണ്ണിമത്തനുമായി പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

Signature-ad

തലകീഴായി മറിഞ്ഞ ലോറിയിലെ ഡ്രൈവർ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. നാട്ടുകാരെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനല്‍കും. അതേസമയം, അപകട കാരണമെന്താണെന്ന് വ്യക്തമല്ല.

Back to top button
error: