Month: March 2024
-
LIFE
തുടര്‍ പരാജയങ്ങളിലും പ്രതിഫലം കുറയാത്ത താരം; നയന്‍ വാങ്ങുന്നത് 12 കോടി!
തെന്നിന്ത്യയില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആയി അറിയപ്പെടുന്ന നടിയാണ് നയന്‍താര. തമിഴ്നാട്ടില്‍ രണ്ടക്ക പ്രതിഫലം വാങ്ങുന്ന നടിയും നയന്‍താര തന്നെ. നയന്‍താരയുടേതായി അവസാനമിറങ്ങിയ ചിത്രം അന്നപൂരണിയായിരുന്നു. ഭക്ഷണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ചിത്രം ബോക്സ്ഓഫീസില്‍ പരാജയമായിരുന്നു. ഒടിടിയില്‍ ഇറങ്ങിയ ചിത്രം പക്ഷെ വിവാദങ്ങള്‍ കാരണം പിന്‍വലിക്കുകയും ചെയ്തു. തുടര്‍ന്ന് നയന്‍താര വിവാദങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. നയന്‍താരയുടെ വ്യക്തിപരവും പ്രൊഫഷണലുമായ എല്ലാ കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രതിഫലിക്കാറുണ്ട്. പ്രണയം, വിവാഹം, കുഞ്ഞുങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ ആരാധകര്‍ ശ്രമിക്കാറുമുണ്ട്. അടുത്തിടെ നയന്‍താരയും വിഗ്‌നേഷ് ശിവനും പിരിയുന്നു എന്ന വാര്‍ത്തകളും പരന്നിരുന്നു. നയന്‍താര വിഗ്‌നേഷിനെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ ഫോളോ ചെയ്തുവെന്ന വാര്‍ത്തയാണ് ഇരുവരും പിരിയുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. എന്നാല്‍ നയന്‍താരയോ വിഗ്‌നേഷ് ശിവനോ വാര്‍ത്തയില്‍ ഇതുവരെ ഔദ്യോഗികമായി ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല. അഭ്യൂഹങ്ങള്‍ക്കിടെ നയന്‍താര വിഗ്‌നേശ് ശിവനൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെ നിലവിലുള്ള അഭ്യൂഹങ്ങള്‍ ഏറെക്കുറെ അവസാനിച്ചിട്ടുണ്ട്. ഇരുവരും സൗദി അറേബ്യയില്‍ കുടുംബത്തോടൊപ്പം…
Read More » -
Crime
‘കാശി’നായി സ്വന്തം കിഡ്നി വില്‍ക്കാന്‍ ഓണ്‍ലൈനില്‍ ആളെ തേടി; സി.എക്കാരന് ലക്ഷങ്ങള്‍ നഷ്ടമായി
ബംഗളൂരു: സ്വന്തം കിഡ്നി വില്‍ക്കാനായി ഓണ്‍ലൈനില്‍ ആളെ തേടിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് ആറു ലക്ഷം രൂപ നഷ്ടമായി. ബംഗളൂരുവിലാണ് സംഭവം. സാമ്പത്തിക പ്രതിസന്ധി കാരണം സ്വന്തം കിഡ്നി വില്‍ക്കുന്നതിനായി ആവശ്യക്കാരെ ഓണ്‍ലൈനില്‍ തേടിയ യുവാവാണ് തട്ടിപ്പിനിരയായത്. 6.2 ലക്ഷം രൂപയാണ് യുവാവിന് നഷ്ടമായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കിഡ്നി വാങ്ങാനായി ആളെ ഇന്റര്‍നെറ്റില്‍ തിരഞ്ഞ യുവാവിന് ഒരു വെബ്സൈറ്റ് മുഖാന്തിരം നമ്പര്‍ ലഭിച്ചു. ഇതില്‍ വിളിച്ചപ്പോള്‍ വാട്സ് ആപ്പില്‍ ബന്ധപ്പെടാനും പേരും വയസും മേല്‍വിലാസവും ബ്ലഡ് ഗ്രൂപ്പും അയക്കാനും ആവശ്യപ്പെടുകയും ചെയ്തു. രണ്ട് കോടി തുകയ്ക്ക് കിഡ്നി വില്‍ക്കാമെന്നും കിഡ്നി നീക്കം ചെയ്യുന്നതിന് മുമ്പ് പാതി തുക കിട്ടുകയുള്ളുവെന്നും തട്ടിപ്പുകാരന്‍ അറിയിച്ചു. 8000 രൂപ രജിസ്ട്രേഷന്‍ ഫീസായും ടാക്സ് ആവശ്യങ്ങള്‍ക്കായി 5 ലക്ഷം രൂപയും അടയ്ക്കാന്‍ തട്ടിപ്പുകാരന്‍ ആവശ്യപ്പെട്ടു. ഈ തുക യുവാവ് അക്കൗണ്ടിലേക്ക് അയച്ചു. പിന്നെയും പല കാര്യങ്ങള്‍ക്കായി തുക തട്ടിപ്പുകാരന്‍ ആവശ്യപ്പെടുകയും യുവാവ് അത് നല്‍കുകയും ചെയ്തു. എന്നാല്‍…
Read More » -
Crime
അഭിമന്യു കേസ്: രേഖകള്‍ കാണാതായ സംഭവത്തില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി
കൊച്ചി: അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ രേഖകള്‍ കാണാതായ സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ യുവ അഭിഭാഷക സമിതി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കി. കേസിലെ രേഖകള്‍ കാണാതായതില്‍ കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണം, വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.2018-ല്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കിയെങ്കിലും വിചാരണ നടപടികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യു രണ്ടായിരത്തി പതിനെട്ട് ജൂലായ് രണ്ടിനാണ് കൊല്ലപ്പെടുന്നത്. ആ വര്‍ഷം തന്നെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും വിചാരണ നീണ്ടുപോകുകയായിരുന്നു. സെന്‍ട്രല്‍ പൊലീസ് സമര്‍പ്പിച്ച രേഖകള്‍ സെഷന്‍സ് കോടതിയില്‍നിന്ന് കാണാതായ വിവരം ജഡ്ജിയാണ് ഹൈക്കോടതിയെ അറിയിച്ചത്. കുറ്റപത്രവും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും അടക്കം 11 രേഖകളാണ് കാണാതായത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ സേഫ് കസ്റ്റഡിയില്‍നിന്നാണ് ഇവ അപ്രത്യക്ഷമായത്.
Read More » -
India
ഹരിയാനയില്‍ ഘട്ടര്‍ മന്ത്രിസഭ രാജിവച്ചു; ലോക്‌സഭയിലേക്കു മത്സരിക്കും
ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി-ജെജെപി സഖ്യ മന്ത്രിസഭ രാജിവച്ചു. സഖ്യകക്ഷികളായ ബിജെപിയും ജനനായക് പാര്‍ട്ടിയും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ടെ, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുങ് എന്നിവര്‍ നിരീക്ഷകരായി ഹരിയാനയിലെത്തും. നയാബ് സയ്നിയോ സഞ്ജയ് ഭാട്ടിയയോ മുഖ്യമന്ത്രിയാകുമെന്നാണു സൂചന. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണ മണ്ഡലത്തില്‍ ഖട്ടര്‍ മല്‍സരിക്കുമെന്നും ബിജെപി വൃത്തങ്ങള്‍ പറയുന്നു. ഹരിയാനയില്‍ ബിജെപിയും സഖ്യകക്ഷിയായ ദുഷ്യന്ത ചൗട്ടാലയുടെ ജനനായക് ജനതാ പാര്‍ട്ടിയും (ജെജെപി) തമ്മില്‍ വലിയ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് ഖട്ടറിന്റെ രാജി. ഖട്ടര്‍ രാവിലെ ബിജെപി എംഎല്‍എമാരുടെയും സര്‍ക്കാരിനെ പിന്തുണയ്ക്കു സ്വതന്ത്ര എംഎല്‍എമാരുടെയും യോഗം വിളിച്ചിരുന്നു. സ്വതന്ത്രന്മാരുടെ പിന്തുണയോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനാണ് നീക്കം. അതേസമയം ദുഷ്യന്ത് പട്ടേലും എംഎല്‍എമാരുടെ യോഗം വിളിച്ചു ചേര്‍ത്തു. ലോക്സഭയിലേക്കു സീറ്റ് ചര്‍ച്ചകളാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നതയ്ക്ക് കാരണം. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ 10 സീറ്റുകളും ബിജെപി സ്വന്തമാക്കി.…
Read More » -
India
ബെജൂസ് ഓഫീസുകള്‍ പൂട്ടുന്നു; ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കാന്‍ നിര്‍ദേശം
ബംഗളൂരൂ: എജ്യുടെക് സ്ഥാപനമായ ബൈജൂസിന്റെ ഓഫീസുകള്‍ പൂട്ടുന്നു. പ്രതിസന്ധിക്കിടെ ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ബംഗളൂരുവിലെ ആസ്ഥാനം ഒഴികെയുള്ള ഓഫീസുകള്‍ പൂട്ടുന്നത്. കമ്പനിയിലെ 14,000 ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കി. ആസ്ഥാന ഓഫീസിലെ ജീവനക്കാരും ബൈജൂസ് ട്യൂഷന്‍ സെന്ററുകളിലെ മുന്നൂറോളം ജീവനക്കാരും ഒഴികെ മറ്റെല്ലാവരും വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് മാറും. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓഫീസുകള്‍ ഒഴിഞ്ഞുകൊണ്ടിരിക്കുകയാണെന്നും ലീസ് കരാറുകള്‍ പുതുക്കുന്നില്ലെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. ഡല്‍ഹി, ഗുരുഗ്രാം, മുംബൈ, പുണെ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി ഇരുപതിലധികം ഓഫീസുകള്‍ ഇത്തരത്തില്‍ പൂട്ടും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുന്ന കമ്പനിയില്‍ ബൈജൂസ് ഇന്ത്യ സിഇഒ അര്‍ജുന്‍ മോഹന്റെ പുനക്രമീകരണ നടപടികളുടെ ഭാഗമായാണ് ഇത്. വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ടിങ് കുറയുന്നതും ഓണ്‍ലൈന്‍ പഠന സേവനങ്ങളുടെ കുറഞ്ഞ ഡിമാന്‍ഡും കാരണം തിരിച്ചടി നേരിട്ട ബൈജൂസ് കഴിഞ്ഞ 12 മാസത്തിനിടെ നിരവധി ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് 75 ശതമാനം ജീവനക്കാര്‍ക്കും…
Read More » -
NEWS
യെമനിലെ അല്‍ഖ്വയ്ദ നേതാവ് ഖാലിദ് അല്‍ബതാര്‍ഫി കൊല്ലപ്പെട്ടു
സൻഅ: യെമനിലെ അല്‍ഖ്വയ്ദ നേതാവ് ഖാലിദ് അല്‍ബതാർഫി കൊല്ലപ്പെട്ടതായി സംഘടന അറിയിച്ചു. യുഎസ് ഖാലിദിന്‍റെ തലയ്ക്ക് 50 ലക്ഷം ഡോളർ വിലയിട്ടിരുന്നു. അതേസമയം, മരണകാരണം അല്‍ഖ്വയ്ദ വെളിപ്പെടുത്തിയില്ല. വെളുത്ത ശവവസ്ത്രത്തിലും അല്‍ഖ്വയ്ദയുടെ കറുപ്പും വെളുപ്പും പതാകയിലും പൊതിഞ്ഞനിലയിലുള്ള ഖാലിദിന്‍റെ മൃതദേഹത്തിന്‍റെ വീഡിയോ അല്‍ഖ്വയ്ദ പുറത്തുവിട്ടു. സാദ് ബിൻ അതേഫ് അല്‍അവ്‌ലാകിയെ പുതിയ നേതാവായി അല്‍ഖ്വയ്ദ ഇൻ ദി അറേബ്യൻ പെനിൻസുല (എക്യുഎപി) പ്രഖ്യാപിച്ചു. ഇയാളുടെ തലയ്ക്ക് 60 ലക്ഷം ഡോളറാണ് അമേരിക്ക വിലയിട്ടിരിരിക്കുന്നത്.
Read More » -
Kerala
നാളെ അധിക സര്‍വീസുമായി കൊച്ചി മെട്രോ
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സും മോഹൻബഗാനും തമ്മിൽ നടക്കുന്ന ഐഎസ്‌എൽ മത്സരത്തെ തുടർന്ന് നാളെ കൊച്ചി മെട്രോ അധിക സർവീസ് നടത്തും. ഐഎസ്‌എല്‍ മത്സരത്തിന്‍റെ ഭാഗമായി ജെഎല്‍എന്‍ സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷനില്‍നിന്ന് രാത്രി 11.30 വരെ സര്‍വീസ് ഉണ്ടായിരിക്കുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു. സ്‌റ്റേഡിയം സ്‌റ്റേഷനില്‍നിന്ന് ആലുവ ഭാഗത്തേക്കും തൃപ്പൂണിത്തുറ ഭാഗത്തേക്കുമായിരിക്കും അധിക സര്‍വീസ്. മത്സരം കാണുന്നതിനായി മെട്രോയില്‍ വരുന്നവര്‍ക്ക് മത്സരശേഷം തിരികെ യാത്ര ചെയ്യാനുള്ള ടിക്കറ്റ് മുന്‍കൂട്ടി വാങ്ങാമെന്നും അധികൃതര്‍ അറിയിച്ചു.
Read More » -
Kerala
ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭർത്താവ് വിഷം കഴിച്ച് ജീവനൊടുക്കി; സംഭവം പാലക്കാട്
പാലക്കാട്: ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭർത്താവ് വിഷം കഴിച്ച് ജീവനൊടുക്കി. മുതലമട സ്വദേശിയായ സുരേഷാണ് മരിച്ചത്. പരിക്കേറ്റ ഭാര്യ കവിത തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടർന്ന് സുരേഷ് കവിതയെ കൊടുവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വെട്ടേറ്റ് ഭാര്യ വീണതിന് പിന്നാലെ ഇയാള്‍ വിഷം കഴിച്ചു. വിവരമറിഞ്ഞെത്തിയവർ സുരേഷിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.
Read More » -
India
പ്രായമായ ഭർതൃപിതാവിനെ വാക്കിങ് സ്റ്റിക്ക് കൊണ്ട് അടിച്ചു വീഴ്ത്തി; വൈദ്യുതി വകുപ്പ് ജീവനക്കാരി അറസ്‌റ്റിൽ
പ്രായമായ ഭർതൃപിതാവിനെ മരുമകള്‍ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ പുറത്ത്. മംഗലാപുരം കുലശേഖരത്താണ് സംഭവം. പ്രായമായ ഭർതൃപിതാവിനെ വാക്കിങ് സ്റ്റിക്ക് കൊണ്ട് അടിക്കുകയും നിലത്തു തള്ളിയിട്ട് ഉപദ്രവിക്കുകയുമായിരുന്നു.വീഡിയോ വൈറലായതിനെ തുടർന്ന് മരുമകൾ ഉമാശങ്കരിയെ പൊലീസ് അറസ്റ്റ് ചെയ്തു. 87കാരനായ പത്മനാഭ സുവർണ എന്നയാള്‍ക്കാണ് മരുമകളുടെ മർദ്ദനമേറ്റത്. മംഗലാപുരം അത്താവരയിലെ വൈദ്യുതി വകുപ്പിനെ ജീവനക്കാരിയാണ് ഉമാശങ്കരി. ഉമാശങ്കറിൻ്റെ ഭർത്താവ് പ്രീതം സുവർണ വിദേശത്താണ് ജോലി ചെയ്യുന്നത്. വിദേശത്തായിരുന്ന ഇയാള്‍ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് ഭാര്യയുടെ ക്രൂരത കണ്ടത്.ഭർത്താവിന്റെ ആവശ്യപ്രകാരം പത്മനാഭ സുവർണയുടെ മകള്‍ പ്രിയ സുവർണയാണ് പരാതി നല്‍കിയത്. കങ്കനാടി നഗർ പോലീസ് സ്റ്റേഷനില്‍ വധശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിലവില്‍ പരിക്കേറ്റ പത്മനാഭ സുവർണയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read More » -
Kerala
എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് വർദ്ധിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൂട് 39ഡിഗ്രിയിലും കൂടാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.ഇതോടെ എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം,തൃശൂർ,കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
Read More »