KeralaNEWS

കൊച്ചിയിൽ സ്കൂള്‍ വിട്ട് മടങ്ങിയ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

കൊച്ചി: തൃപ്പൂണിത്തുറയിൽ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം.

കഴിഞ്ഞദിവസം വൈകുന്നേരം ഉദയംപേരൂർ നടക്കാവിലാണ് സംഭവം. ഉദയംപേരൂർ എസ്.എൻ.ഡി.പി സ്കൂള്‍ പ്ലസ്ടു രണ്ടാം വർഷം വിദ്യാർഥികളായ മൂന്നുപേർ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ബൈക്കില്‍ വന്ന മൂന്നംഗ സംഘം ബലമായി ബൈക്കിലേക്ക് പിടിച്ചു കയറ്റാൻ ശ്രമിക്കുകയായിരുന്നു.

കുട്ടികൾ ബഹളം വച്ചതോടെ ഇവർ കടന്നുകളയുകയായിരുന്നു.രക്ഷിതാക്കളുടെ പരാതിയില്‍ ഉദയംപേരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ഉള്‍പ്പടെ പരിശോധന നടത്തുന്നതായി സബ് ഇൻസ്പെക്ടർ ഹരികൃഷ്ണൻ പറഞ്ഞു.

Signature-ad

ഉദയംപേരൂർ കേന്ദ്രീകരിച്ച്‌ രാത്രിയോ പകലോ വിത്യാസമില്ലാതെ ലഹരി മാഫിയ വിലസുകയാണ്. ആളൊഴിഞ്ഞ പാടശേഖരങ്ങളിലും ഇടംപാടം മൂഴിക്കല്‍ തോട് പരിസരത്തും പൂത്തോട്ടയില്‍ 24 മണിക്കൂർ പ്രവർത്തിക്കുന്ന ഒരു കട കേന്ദ്രീകരിച്ചും രാത്രി മയക്കുമരുന്ന് സംഘങ്ങള്‍ തമ്ബടിക്കുന്നുണ്ട്. പരാതിപ്പെടുകയോ ചോദ്യം ചെയ്യുകയോ ചെയ്താല്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുകയാണ് ഇവരുടെ രീതി. പൊലീസ് കണ്ടഭാവം നടിക്കാത്തതാണ് ഉദയംപേരൂർ ലഹരി ഹബ്ബായി മാറാൻ കാരണമെന്നും ആക്ഷേപമുണ്ട്.

(പ്രതീകാത്മക ചിത്രം)

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: