
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തതോടെ സുരേഷ് ഗോപിയുടെ ആഡംബര കാർ റജിസ്ട്രേഷൻ കേസ് വീണ്ടും കുത്തിപ്പൊക്കി സോഷ്യൽ മീഡിയ.
പോണ്ടിച്ചേരിയിൽ വ്യാജവിലാസത്തിൽ രണ്ട് ആഡംബരക്കാറുകൾ റജിസ്റ്റർ ചെയ്ത കേസിൽ നടനും എംപിയുമായിരുന്ന സുരേഷ്ഗോപിക്കെ തിരെ കുറ്റപത്രം സമർപ്പിച്ച കേസാണ് വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്.
സുരേഷ്ഗോപിയുടെ 60 –80 ലക്ഷം രൂപയുടെ കാറുകൾ 3,60,000 രൂപയ്ക്കും 16,00,000 രൂപയ്ക്കും നികുതി വെട്ടിപ്പു നടത്തിയെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തൽ. പോണ്ടിച്ചേരിയിലെ എല്ലെപ്പിള്ളൈ ചാവടിയിലെ കാർത്തിക അപ്പാർട്ട്മെൻറിൽ താൽക്കാലിക താമസക്കാരനാണെന്നു കാണിച്ചാണ് വെട്ടിപ്പു നടത്തിയത്.2019-ൽ ആയിരുന്നു സംഭവം.






