ന്യൂഡല്‍ഹി: ജൻ ഔഷധി മെഡിക്കല്‍ ഷോപ്പുകള്‍ ആരംഭിക്കാൻ സാമ്ബത്തിക സഹായവുമായി ദേശീയ ചെറുകിട വ്യവസായ ബാങ്ക്. ഈടില്ലാതെ അഞ്ച് ലക്ഷം രൂപയാണ് വായ്പ നല്‍കുന്നത്.
പ്രവർത്തന മൂലധനമായി രണ്ട് ലക്ഷം രൂപയും വായ്പ നല്‍കും. നിലവില്‍ രാജ്യത്ത് 11,000 ജൻ ഔഷധി കേന്ദ്രങ്ങളാണുള്ളത്. ഇവ 25,000 ആയി ഉയർത്തുക എന്നതാണ് ലക്ഷ്യം വയ്‌ക്കുന്നത്.
മൂന്ന് വർഷമാണ് തിരിച്ചടവ് കാലാവധി.വായ്പ ലഭിക്കുന്നതിനായി ഓണ്‍ലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
website:jak-prayaasloans.