കോഴിക്കോട് ഫറോക്ക് കരുവന്തിരുത്തി സ്വദേശിയായ സുജിത്തി(34)നെ വടക്കഞ്ചേരി പോലീസാണ് അറസ്റ്റ് ചെയ്തത്. യുവതിയില്‍നിന്നും 1.93 ലക്ഷം രൂപ കൈക്കലാക്കിയതിനാണ് അറസ്റ്റ്.
സുജിത്തിന് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 1.40 ലക്ഷം രൂപ നഷ്ടമായിരുന്നു. ഇത് തിരികെ പിടിക്കുന്നതിനായാണ് വടക്കഞ്ചേരി സ്വദേശിനിയായ യുവതിയില്‍ നിന്നും സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തി പണം കൈക്കലാക്കിയതെന്നാണ് പോലീസ് പറയുന്നത്.
1.93 ലക്ഷം രൂപയാണ് യുവതിക്ക് നഷ്ടപ്പെട്ടത്. വര്‍ക്ക് ഫ്രം ഹോം എന്ന പേരില്‍ സാമൂഹികമാധ്യമത്തില്‍ വന്ന സന്ദേശത്തിലൂടെയാണ് യുവതി കെണിയില്‍ വീണത്. ആദ്യഘട്ടത്തില്‍ ഓണ്‍ലൈനില്‍ വിവിധ ടാസ്കുകള് പൂര്‍ത്തിയാക്കിയപ്പോള്‍ പണം ലഭിച്ചു. തുടര്‍ന്ന് നിശ്ചിത തുകയടച്ച് ടാസ്ക് തിരഞ്ഞെടുക്കുന്ന രീതിയായി. ഇതിലും പണം തിരികെ ലഭിച്ചതോടെ വിശ്വാസം വര്‍ധിച്ചു. ഉയര്‍ന്ന തുകയ്ക്കുള്ള ടാസ്കുകള് തിരഞ്ഞെടുത്തത്തോടെ പണം തിരികെ ലഭിക്കാതാവുകയായിരുന്നു. തുടര്‍ന്ന് തട്ടിപ്പാണെന്ന സംശയം തോന്നിയതോടെ യുവതി പരാതി നല്‍കുകയായിരുന്നു.