പാലക്കാട്: കെഎസ്ആർടിസി ബസിലെ കണ്ടക്ടറെ തല്ലിയ സംഭവത്തില്‍ ജൂസ് കടക്കാരന് ശിക്ഷ. ആറുമാസം തടവും 4500 രൂപ പിഴയുമാണ് ശിക്ഷ ലഭിച്ചത്.
പാലക്കാട് വടക്കന്തറ സ്വദേശി കൃഷ്ണകുമാറിനെയാണ് പാലക്കാട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. 2016 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.ജൂസ് എടുത്തു കൊടുക്കാൻ താമസിച്ചതിൽ പ്രതിഷേധിച്ച് കണ്ടക്ടർ ജൂസ് കുടിക്കാതെ മടങ്ങിയപ്പോൾ ബസിൽ കയറി കടക്കാരൻ മർദ്ദിക്കുകയായിരുന്നു.