KeralaNEWS

പോക്സോ കേസിൽ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

തുറവൂർ: അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്ന പിതാവിന് പണം നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ പ്ലസ് വണ്‍ വിദ്യാർത്ഥിയെ വീട്ടിലെത്തിച്ചു പ്രകൃതി വിരുദ്ധപീഡനത്തിന് ശ്രമിച്ച ഓട്ടോ ഡ്രൈവർ പിടിയില്‍.

തുറവൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് വളമംഗലം കാടാതുരുത്ത് കളത്തില്‍തറ വീട്ടില്‍ ഓമനക്കുട്ടനാണ് (56) കുത്തിയതോട് പൊലീസിന്റെ പിടിയിലായത്.

Signature-ad

ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. മുറിയില്‍ നിന്ന് ഓടി രക്ഷപ്പെട്ട കുട്ടിയുടെ വീട്ടുകാർ പൊലീസില്‍ നല്‍കിയ പരാതിയെ തുടർന്നാണ് പോക്സോപ്രകാരം ഇയാളെ അറസ്റ്റ് ചെയ്തത്. ചേർത്തല കോടതി പ്രതിയെ റിമാൻഡ് ചെയ്തു

Back to top button
error: