IndiaNEWS

സ്വകാര്യ ആശുപത്രികളിലെ അമിത നിരക്ക് നിയന്ത്രിക്കാന്‍ സുപ്രീംകോടതി

ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ അതിഭീമമായ ചികിത്സാനിരക്ക് നിയന്ത്രിക്കാൻ സുപ്രീം കോടതിയുടെ ഇടപെടല്‍.കേന്ദ്ര സർക്കാർ ഒരു സ്റ്റാൻഡേർഡ് നിരക്ക് നിശ്ചയിക്കണമന്ന് നിർദേശം നല്‍കി.

സ്വകാര്യ-സർക്കാർ ആശുപത്രികളിലെ നിരക്കുകള്‍ താരതമ്യം ചെയ്തുകൊണ്ടാണ് കോടതിയുടെ നിർദേശം.

Signature-ad

പരിഹാരം കണ്ടില്ലെങ്കില്‍ സെൻട്രല്‍ ഗവ. ഹെല്‍ത്ത് സ്കീമില്‍ (സി.ജി.എച്ച്‌.എസ്) നിഷ്ക്കർഷിക്കുന്ന ചികിത്സാനിരക്ക് ഏർപ്പെടുത്താൻ ഉത്തരവിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

സർക്കാർ ആശുപത്രിയില്‍ തിമിര ശസ്ത്രക്രിയക്ക് 10000 രൂപ വരെ ചെലവാകുമ്ബോള്‍, സ്വകാര്യ ആശുപത്രികളില്‍ 30000 മുതല്‍ 140000 വരെയാകുമെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ആരോഗ്യ സംരക്ഷണം മൗലികാവകാശമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

കേന്ദ്ര ആരോഗ്യസെക്രട്ടറി സംസ്ഥാന ആരോഗ്യസെക്രട്ടറിമാരുമായി കൂടിയാലോചിച്ച്‌ ഒരുമാസത്തിനകം വിജ്ഞാപനമിറക്കണമെന്നും കോടതി നിർദേശിച്ചു.

Back to top button
error: