KeralaNEWS

കൊച്ചി മെട്രോ ജീവനക്കാരൻ ഒഴുക്കില്‍പ്പെട്ട് മരിച്ചു

കൊച്ചി: പെരിയാറില്‍ കൊച്ചി മെട്രോ ജീവനക്കാരനായ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു.
കോതമംഗലത്തിന് സമീപം വേട്ടാംപാറ ഭാഗത്ത് പെരിയാറില്‍ കുളിക്കാൻ ഇറങ്ങിയ, കണ്ണൂർ ഏഴിമല കരിമ്ബാനില്‍ ജോണിന്റെ മകൻ ടോണി ജോണാണ് (37) മരിച്ചത്.

കൊച്ചി മെട്രോ ഓപ്പറേഷൻ വിഭാഗം ജീവനക്കാരനാണ് ടോണി.വട്ടാംപാറ പമ്ബ് ഹൗസിന് സമീപം അയ്യപ്പൻകടവില്‍ ഞായറാഴ്ച വൈകീട്ട് 3.15 ഓടെയാണ് സംഭവം. കൊച്ചി മെട്രോയിലെ ജീവനക്കാരായ അഞ്ചംഗ സംഘമാണ് ഇവിടെ വിനോദയാത്രക്കെത്തിയത്.

Signature-ad

സുഹൃത്തുക്കളുമൊത്ത് കുളിക്കാനിറങ്ങിയ ടോണി നീന്തുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു.

അഗ്നി രക്ഷാസേന സ്കൂബ ടീം രണ്ട് മണിക്കൂറോളം  തിരച്ചില്‍ നടത്തി, കാണാതായ ഭാഗത്തുനിന്ന് അര കിലോമീറ്റർ മാറി  പൊട്ടവഞ്ചി ഭാഗത്തുനിന്നും 5.45 ഓടെയാണ് മൃതദേഹം കണ്ടെടുത്തത്.

Back to top button
error: