കണ്ണൂര്‍: തില്ലങ്കേരിയില്‍ തെയ്യം കെട്ടിയ ആളെ മര്‍ദിച്ച് നാട്ടുകാര്‍. തെയ്യത്തെ കണ്ട് പേടിച്ചോടിയ കുട്ടിക്ക് പരിക്കേറ്റതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിന് കൈതചാമുണ്ഡി തെയ്യത്തിന് ഇടയിലാണ് സംഭവമുണ്ടായത്.
ബുധനാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. കൈതച്ചെടി വെട്ടി മടപ്പുരയിലേക്ക് തെയ്യം വരുന്ന ചടങ്ങ് നടന്നിരുന്നു. ഇതിനിടയില്‍ ഉഗ്രരൂപത്തില്‍ ആളുകളെ പിന്തുടര്‍ന്ന് ഭയപ്പെടുത്തുന്നതാണ് ആചാരം. ഇതിനിടെ പേടിച്ചോടിയ ഒരു കുട്ടിക്ക് വീണു പരിക്കേറ്റു.
ഇതില്‍ പ്രകോപിതരായ ചിലര്‍ കൂട്ടമായി എത്തി തെയ്യത്തെ ആക്രമിക്കുകയായിരുന്നു. നാട്ടുകാരുടെ ഇടയില്‍ നിന്ന് സംഘാടകരാണ് തെയ്യം കെട്ടിയ ആളെ രക്ഷിച്ചത്. പൊലീസും ഉത്സവ കമ്മിറ്റിക്കാരും ചേര്‍ന്ന് രംഗം ശാന്തമാക്കി. സംഭവത്തില്‍ ആര്‍ക്കും പരാതി ഇല്ലാത്തതുതൊണ്ട് കേസ് എടുത്തിട്ടില്ല. നിഷ്ട സംഭവങ്ങളില്ലാതെ ചടങ്ങ് പൂര്‍ത്തിയാക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കി.