പാലക്കാട്: റെയില്‍വേ സ്റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ നടപ്പാതയോടു ചേര്‍ന്നുള്ള കമ്പിയില്‍ തൂങ്ങിമരിക്കാനായിരുന്നു ശ്രമം. ആര്‍പിഎഫും അഗ്നിരക്ഷാ സേനയും ചേര്‍ന്നാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. ഇയാളെ ഉടന്‍തന്നെ ആശുപത്രിയിലേക്കു മാറ്റി.
ഇന്നലെ രാത്രിയായിരുന്നു സംഭവം. കമ്പിയില്‍ കെട്ടിയ കയറിലെ കുരുക്ക് കഴുത്തിലിട്ട് ചാടി മരിക്കാനായിരുന്നു ശ്രമം. ഉടന്‍തന്നെ സ്ഥലത്തെത്തിയ ആര്‍പിഎഫ് ഉദ്യോഗസ്ഥരും അഗ്നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് കഴുത്തിലെ കുരുക്ക് നീക്കി ആരോഗ്യ പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി.
മരിക്കാന്‍ ശ്രമിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. ആത്മഹത്യാ ശ്രമം നടത്താനുള്ള കാരണവും വ്യക്തമല്ല.