KeralaNEWS

പെന്‍ഷന്‍ മുടങ്ങിയിട്ട് അഞ്ചുമാസം; മറിയക്കുട്ടിക്ക് പിന്നാലെ റോഡില്‍ കസേരയിട്ടിരുന്ന് പ്രതിഷേധിച്ച് തൊണ്ണൂറുകാരി പൊന്നമ്മ

ഇടുക്കി: പെന്‍ഷന്‍ മുടങ്ങിയതോടെ റോഡില്‍ കസേരയിട്ടിരുന്ന് പ്രതിഷേധിച്ച് തൊണ്ണൂറുകാരി. അഞ്ചുമാസമായി വണ്ടിപ്പെരിയാര്‍ സ്വദേശിനി പൊന്നമ്മയ്ക്ക് പെന്‍ഷന്‍ ലഭിച്ചിട്ട്. വണ്ടിപ്പെരിയാര്‍ വള്ളക്കടവ് റോഡിലെ എച്ച്പിസിയില്‍ ഒന്നര മണിക്കൂറോളം റോഡില്‍ കസേരയിട്ടിരുന്നാണ് പൊന്നമ്മ തന്റെ പ്രതിഷേധം അറിയിച്ചത്.

റോഡിലിരുന്നതിനെ തുടര്‍ന്ന് ഈ സമയം ഇതു വഴി വന്ന വാഹനങ്ങള്‍ നിര്‍ത്തിയിട്ടു. സ്വകാര്യ ബസും അല്‍പനേരത്തേക്കു കുടുങ്ങി. പെന്‍ഷന്‍ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലാണെന്നും പ്രശ്‌നം പരിഹരിക്കാതെ റോഡില്‍ നിന്നു മാറില്ലെന്നും പൊന്നമ്മയും മകന്‍ മായനും നിലപാടെടുത്തു.

Signature-ad

പിന്നീടു വണ്ടിപ്പെരിയാര്‍ പൊലീസ് സ്ഥലത്തെത്തി അനുനയിപ്പിച്ച് പൊന്നമ്മയെയും മകനെയും വീട്ടിലേക്കു മാറ്റുകയായിരുന്നു. എച്ച്പിസിയില്‍ ഒറ്റമുറി വീട്ടിലാണു പൊന്നമ്മ കഴിയുന്നത്. നേരത്തേ പെന്‍ഷന്‍ മുടങ്ങിയതിനെതിരേ പിച്ചച്ചട്ടിയെടുത്ത് പ്രതിഷേധിച്ച അടിമാലി സ്വദേശി മറിയക്കുട്ടി (86) ദേശീയ ശ്രദ്ധയിലേക്കുയര്‍ന്നിരുന്നു.

 

 

Back to top button
error: