KeralaNEWS

ഓടുന്ന ബസിന്റെ ജനാല വഴി ചാടിയ യാത്രക്കാരന്റെ കാലിൽ നിന്നും പിടിവിടാതെ കെഎസ്ആർടിസി ജീവനക്കാരൻ

ബംഗളൂരു: കെ.എസ്.ആർ.ടി.സി ജീവനക്കാരന്റെ മനസ്സാന്നിധ്യം ഓടുന്ന ബസിന്റെ ജനാല വഴി ചാടിയ യാത്രക്കാരന്റെ ജീവൻ രക്ഷിച്ചു.

മൈസൂരുവില്‍ ജോലി ചെയ്യുന്ന കേരള ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ആർ.റജികുമാറാണ് മലപ്പുറം വഴിക്കടവ് സ്വദേശിക്ക് രക്ഷകനായത്. ഒപ്പം ഡ്രൈവറുടെയും കണ്ടക്ടറുടെയും യാത്രക്കാരുടെയും അവസരോചിത ഇടപെടലും താങ്ങായി.

ചൊവ്വാഴ്ച ബംഗളൂരുവില്‍ നിന്ന് ഗുരുവായൂരിലേക്ക് പുറപ്പെട്ട കെ.എസ് 066 ബസില്‍ സീറ്റ് റിസർവ് ചെയ്ത് യാത്ര ചെയ്ത യുവാവ് മാനസിക വിഭ്രാന്തി കാട്ടുകയും രാത്രി വനപാതയിലൂടെ ഓടിക്കൊണ്ടിരുന്ന ബസിന്‍റെ ജനാലവഴി പുറത്തേക്ക് ചാടുകയുമായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട അതേ ബസില്‍ യാത്ര ചെയ്യുകയായിരുന്ന റജികുമാർ തല്‍ക്ഷണം യുവാവിന്‍റെ കാലില്‍ കടന്നുപിടിച്ചു.

Signature-ad

കാല്‍ ഒഴികെ മുഴുവൻ ശരീരഭാഗങ്ങളും ബസിന് വെളിയിലായ അവസ്ഥയിലായിരുന്നു. ബഹളം കേട്ട ഡ്രൈവർ സെബാസ്റ്റ്യൻ തോമസ് ഉടൻ ബസ് നിർത്തി. കണ്ടക്ടർ ബിപിനോടൊപ്പം മറ്റു യാത്രക്കാരും പുറത്തിറങ്ങി റെജി കുമാറിന്‍റെ പിടിത്തത്തില്‍ തലകീഴായി തൂങ്ങിക്കിടന്ന യുവാവിനെ എടുത്ത് ബസില്‍ കയറ്റി. കണ്ടക്ടർ യാത്രക്കാരന്റെ വീട്ടില്‍ വിവരം അറിയിച്ചതനുസരിച്ച്‌ വഴിക്കടവ് പൊലീസ് സ്റ്റേഷനിലെത്തിയ പിതാവിന്റെ കൈയില്‍ യുവാവിനെ ഏല്‍പിച്ചു.

Back to top button
error: