ഇതൊക്കെ ആരു ചെയ്താലും നിങ്ങള്‍ ഉറപ്പിച്ചോളൂ ഇതുകൊണ്ടൊന്നും ഞാനും എന്റെ സിനിമയും പരാജയപ്പെടുമെന്ന് നിങ്ങള്‍ സ്വപ്നം പോലും കാണണ്ട; ഉണ്ണി കലിപ്പിലാണ്
തന്റെ പേരില്‍ നടക്കുന്ന വ്യാജ പ്രചരണത്തിന് എതിരെ രംഗത്ത് വന്ന് നടന്‍ ഉണ്ണി മുകുന്ദന്‍.
ശ്രീരാമ ജയന്തി ആഘോഷിക്കാത്തവരും ജയ് ശ്രീറാം വിളിക്കാത്തവരും തന്റെ സിനിമ കാണേണ്ട എന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
ഇത് വ്യാജ വാര്‍ത്തയാണ് എന്ന് വ്യക്തമാക്കിയാണ് ഉണ്ണി രംഗത്ത് എത്തിയത്.
തന്റെ പുതിയ സിനിമയായ ജയ് ഗണേഷ് തകര്‍ക്കാനുള്ള ശ്രമമാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ക്ക് പിന്നില്‍ എന്നാണ് ഉണ്ണി പറയുന്നത്.
ഇതൊക്കെ ആരു ചെയ്താലും നിങ്ങള്‍ ഉറപ്പിച്ചോളൂ ഇതുകൊണ്ടൊന്നും ഞാനും എന്റെ സിനിമയും പരാജയപ്പെടുമെന്ന് നിങ്ങള്‍ സ്വപ്നം പോലും കാണണ്ട എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ കുറിച്ച കുറിപ്പിലൂടെയാണ് ഉണ്ണി ഇക്കാര്യം പറഞ്ഞത്. കുറിപ്പ് ഇങ്ങനെ –
How low will you go to bring down a movie that hans’t even released. This random thing of trying to kill a movie started from Jan 1 and is still going on… statements that I never made, words that I never spoke are being circulated just to bring down a cinema. Whoever is doing it, trust me, it’s just in ur dreams that either me or my cinema will fail. Like I said to the gentleman who sent me the msg I say the same here, the ones who know me will behave sensibly. See you at the movies. #JaiGanesh April 11 I theatres near you. UMF will distribute its first film with JaiGanesh ??
റിലീസ് പോലും ചെയ്യാത്ത ഒരു സിനിമയെ ഡീഗ്രേഡ് ചെയ്യാന്‍ നിങ്ങള്‍ക്ക് എത്രനാള്‍ കഴിയും? ഒരു സിനിമയെ കൊല്ലാന്‍ നിങ്ങള്‍ ജനുവരി 1 മുതല്‍ ആരംഭിച്ച പരിശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഞാന്‍ ഒരിക്കലും പറയാത്ത വാക്കുകളും, ഒരിക്കലും പറയാത്ത സ്റ്റേറ്റ്‌മെന്റുകളുമാണ് ഒരു സിനിമയെ തകര്‍ക്കാന്‍ വേണ്ടി നിങ്ങള്‍ എന്റെ പേരില്‍ പ്രചരിക്കുന്നത്.
ഇതൊക്കെ ആരു ചെയ്താലും നിങ്ങള്‍ ഉറപ്പിച്ചോളൂ ഇതുകൊണ്ടൊന്നും ഞാനും എന്റെ സിനിമയും പരാജയപ്പെടുമെന്നത് നിങ്ങള്‍ സ്വപ്നം കാണുക പോലും വേണ്ട. എനിക്ക് മെസ്സേജ് അയച്ചയാളോട് ഞാന്‍ പറഞ്ഞത് പോലെ തന്നെ ഇവിടെയും പറയുന്നു, എന്നെ ശരിക്കും അറിയുന്നവര്‍ വിവേകത്തോടെ പെരുമാറും.
നിങ്ങളെയെല്ലാവരെയും തീയറ്ററില്‍ വച്ച് കാണാം. ജയ് ഗണേഷ് ഏപ്രില്‍ 11 നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളില്‍ എത്താന്‍ തയ്യാറെടുക്കുകയാണ്. UMF ആദ്യമായി തിയേറ്റര്‍ വിതരണത്തിനെത്തിക്കുന്ന ചിത്രമായിരിക്കും ജയ് ഗണേഷ്.