SportsTRENDING

കണ്ണേറ് തട്ടി ബ്ലാസ്റ്റേഴ്‌സ് ;ബ്രൈസ് മിറാണ്ടയ്ക്ക് പിന്നാലെ  ബിദ്യാസാഗറും കേരള ബ്ലാസ്റ്റേഴ്സ് വിട്ടു

കേരള ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കിംഗ് താരമായ ബിദ്യാസാഗർ ക്ലബ് വിട്ടു. താരം പഞ്ചാബ് എഫ് സിയിലേക്കാണ്  പോകുന്നത്.സ്ഥിര കരാറില്‍ ആകും ബിദ്യയെ പഞ്ചാബ് സ്വന്തമാക്കുക.

 സീസണ്‍ തുടക്കത്തില്‍ ഡ്യൂറണ്ട് കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സിനായി ബിദ്യസാഗർ ഹാട്രിക്ക് നേടിയിരുന്നു. എന്നാല്‍ അതിനു ശേഷം കാര്യമായ അവസരങ്ങള്‍ കേരള ബ്ലാസ്റ്റേഴ്സില്‍ അദ്ദേഹത്തിന് ലഭിച്ചില്ല.

2022 ഓഗസ്റ്റില്‍ ആയിരുന്നു ബിദ്യ കേരള ബ്ലാസ്റ്റേഴ്സില്‍ എത്തിയത്.നേരത്തെ ബ്ലാസ്റ്റേഴ്സിന്റെ യുവ വിങർ ബ്രൈസ് മിറാണ്ടയും ക്ലബ് വിട്ട് പഞ്ചാബ് എഫ്സിയിലേക്ക് ചേക്കേറിയിരുന്നു. ഈ ജനുവരിയില്‍ നടന്ന ട്രാൻസ്ഫർ വിൻഡോയിലാണ് താരവും ഐ എസ് എല്‍ ക്ലബായ പഞ്ചാബ് എഫ് സിയിലേക്ക് മാറിയത്.

Signature-ad

ചര്‍ച്ചില്‍ ബ്രദേഴ്‌സില്‍ നിന്ന് കഴിഞ്ഞ സീസണില്‍ ആയിരുന്നു ബ്രൈസ് മിറാന്‍ഡ കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തിയത്‌.ഈ സീസണില്‍ അധികം അവസരം ബ്രൈസിനും ലഭിച്ചിരുന്നില്ല.ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരങ്ങളായിരുന്ന അഡ്രിയാൻ ലൂണയും ഖ്വാമെ പെപ്രയും പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയിരുന്നു.ഈ സീസണിൽ ഇരുവരും ഇനി കളിക്കില്ല.

Back to top button
error: