കൊച്ചി: ചോദ്യപേപ്പറില്‍ മതനിന്ദ ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൈവെട്ടിയ തൊടുപുഴ ന്യൂമാന്‍ കോളജ് മലയാളം അധ്യാപകന് ടി.ജെ.ജോസഫിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിലേക്കു ക്ഷണം. ഉച്ചയ്ക്ക് ഒന്നിന് കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ബിജെപി ‘ശക്തികേന്ദ്ര പ്രമുഖരുടെ’ സമ്മേളനത്തിലേക്കാണ് പ്രഫ. ടി.ജെ.ജോസഫിനു ക്ഷണം ലഭിച്ചത്.
കൊച്ചി കപ്പല്‍ശാലയുടെ വില്ലിങ്ടണ്‍ ഐലന്‍ഡിലെ കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ധ്രാനമന്ത്രി നിര്‍വഹിക്കും. തുടര്‍ന്ന് എറണാകുളം മറൈന്‍ഡ്രൈവിലേക്ക് റോഡ് മാര്‍ഗം എത്തും. മറൈന്‍ഡ്രൈവില്‍ ബി.ജെ.പി. ശക്തികേന്ദ്ര പ്രമുഖരുടെ സമ്മേളനത്തില്‍ ഒരു മണിക്കൂറോളം പ്രസംഗിക്കും. സമ്മേളന ശേഷം നാവിക വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിക്ക് മടങ്ങും.
കൈവെട്ടു കേസിലെ ഒന്നാം പ്രതി അശമന്നൂര്‍ നൂലേലി മുടശേരി സവാദിനെ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കണ്ണൂര്‍ മട്ടന്നൂരില്‍നിന്ന് പിടികൂടിയിരുന്നു. മതനിന്ദ ആരോപിച്ച് 2010 ജൂലൈ നാലിനാണ് പ്രതികള്‍ അധ്യാപകന്റെ കൈവെട്ടിയത്.