CareersTRENDING

എമിറേറ്റ്സില്‍ 5000 ഒഴിവുകള്‍; വിശദവിവരങ്ങൾ 

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര എയര്‍ലൈനുകളിലൊന്നായ ദുബായുടെ എമിറേറ്റ്‌സ് എയർലൈൻസിൽ 5000 തൊഴിലവസരങ്ങൾ.

ആഗോളതലത്തില്‍ ക്യാബിൻ ക്രൂ റിക്രൂട്ട്‌മെന്റ് നടത്താനൊരുങ്ങുകയാണ് എമിറേറ്റ്‌സ്. എ350 എന്ന പേരില്‍ പുതിയ വിമാനങ്ങള്‍ എത്തിയതോടെ 5000 പേരെ ക്യാബിൻ ക്രൂവായി നിയമിക്കാനാണ് എമിറേറ്റ്‌സിന്റെ നീക്കം.

എയര്‍ലൈൻ മേഖലയില്‍ പുതിയതായി ജോലിക്കെത്തുന്നവരെയാണ് കമ്ബനി കൂടുതലായും ലക്ഷ്യമിടുന്നത്. ബിരുദം പൂ‌ര്‍ത്തിയാക്കി ഇന്റേണ്‍ഷിപ്പുകളും പാര്‍ട്ട് ടൈം ജോലികളും ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. ഹോസ്‌പിറ്റാലിറ്റി, കസ്റ്റമര്‍ സര്‍വീസ് മേഖലയില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. എമിറേറ്റ്‌സ് ഗ്രൂപ്പ് കരിയേഴ്‌സ് വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

Signature-ad

നികുതിയില്ലാത്ത ആകര്‍ഷകമായ ശമ്ബളമായിരിക്കും ക്യാബിൻ ക്രൂവായി നിയമിക്കപ്പെടുന്നവര്‍ക്ക് ലഭിക്കുക. വിമാനച്ചെലവ്, താമസച്ചെലവ്, മറ്റ് യാത്രാ ചെലവുകള്‍, കാര്‍ഗോ നിരക്കുകള്‍ എന്നിവ കമ്ബനി വഹിക്കും. ജോലിക്കായി വരുമ്ബോഴും പോകുമ്ബോഴുമുള്ള എല്ലാ യാത്രാച്ചെലവുകളും എമിറേറ്റ്‌സ് വഹിക്കും. മെഡിക്കല്‍, ഡെന്റല്‍, ലൈഫ് ഇൻഷുറൻസ് കവറേജുകള്‍ ലഭിക്കും. കൂടാതെ ക്യാബിൻ ക്രൂവിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും കുറഞ്ഞ നിരക്കില്‍ വിമാനയാത്രയ്ക്കുള്ള അവസരവും ഉണ്ടാവും.

Back to top button
error: