സുകന്യയുടെ ‘വ്യഭിചാര കഥ’ വീണ്ടും പുറത്തെടുത്ത് സോഷ്യല്‍ മീഡിയ
ഇപ്പോഴിതാ നടന് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴുള്ള സുകന്യയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചൂടപ്പം പോലെ പ്രചരിക്കുകയാണ്.
ഗുരുവായൂര്‍ അമ്ബലത്തില്‍ വച്ച് നടത്തിയ താരവിവാഹത്തില്‍ പങ്കെടുക്കാൻ വളരെ സിംപിളായി എത്തിയ സുകന്യ, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ കൂടെ നടന്ന് നീങ്ങുന്ന ദൃശ്യങ്ങള്‍ വൈറലായതോടെ ഇതിന് പഴയ നടിയാണെന്നും ഇവരുടെ കോലമിതെന്താണെന്നും ചോദിച്ച് നിരവധി പേർ രംഗത്തെത്തി. വളരെ മോശമായിട്ടും നടിയുടെ മുന്‍കാലത്തെ കുറിച്ചുമൊക്കെ പറഞ്ഞാണ് ഭൂരിഭാഗം പേരുടെയും കമന്റുകള്‍.
പണ്ട് ഇവരെ വ്യഭിചാരത്തിന് പോലീസ് പൊക്കിയതല്ലേ എന്നാണ് കൂടുതൽ ചോദ്യം. എന്നാല്‍ അത് ഈ സുകന്യ അല്ല. തമിഴില്‍ ഇതേ പേരുള്ള ഒരു സീരിയല്‍ നടിയെ വ്യഭിചാരത്തിനു പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തമിഴ് സീരിയല്‍ നടി സുകന്യയാണ് അത്. എന്നാല്‍ ഈ സുകന്യ ആണെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയ വാര്‍ത്ത കൊട്ടി ഘോഷിച്ചു. മലയാളികള്‍ എല്ലാവരും കൂടിയാണ് അവരുടെ തലയില്‍ ഇത് കെട്ടിവെച്ചത്. അങ്ങനെ നടിയ്ക്ക് ഒരുപാട് ചീത്ത പേരുമായി, സിനിമയിൽ അവസരം കുറയുകയും ചെയ്തു.
സംഭവത്തിൽ സുകന്യ അന്ന് മാനനഷ്ടത്തിന് കേസ് കൊടുത്തിരുന്നുവെങ്കിലും ചീത്തപ്പേര് മാറ്റാൻ അത് പര്യാപ്തമായിരുന്നില്ല. ഇപ്പോഴിതാ വീണ്ടും ഈ കഥകൾ പൊടി തട്ടി എടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയയിലെ ഞരമ്പ് രോഗികൾ!