കണ്ണൂര്‍: കോര്‍പറേഷന്‍ മേയറായി മുസ്ലിം ലീഗിലെ മുസ്‌ലിഹ് മഠത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിന്റെ എന്‍.സുകന്യയെ 17 വോട്ടുകള്‍ക്കാണു യുഡിഎഫിലെ മുസ്‌ലിഹ് മഠത്തില്‍ പരാജയപ്പെടുത്തിയത്. എല്‍ഡിഎഫിന്റെ ഒരു വോട്ട് യുഡിഎഫിന് അധികം ലഭിച്ചു. ഏക ബിജെപി അംഗം വിട്ടുനിന്നു. 36 വോട്ടാണു മുസ്‌ലിഹ് മഠത്തിലിന് ലഭിച്ചത്. എന്‍.സുകന്യയ്ക്ക് 18 വോട്ടും.
നിലവില്‍ കോര്‍പറേഷന്‍ കൗണ്‍സിലില്‍ മുസ്‌ലിം ലീഗിന്റെ പാര്‍ട്ടി ലീഡറാണു മുസ്‌ലിഹ് മഠത്തില്‍. ലീഗുമായുള്ള ധാരണപ്രകാരം കോണ്‍ഗ്രസിലെ ടി.ഒ.മോഹനന്‍ ഈ മാസം ഒന്നിനു മേയര്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണു തിരഞ്ഞെടുപ്പ് നടന്നത്.