തളിപ്പറമ്പ്: പള്ളിയിലേക്ക് പ്രാര്‍ഥനയ്ക്ക് പോകവെ കന്യാസ്ത്രീ ബസിടിച്ച് മരിച്ചു. പൂവ്വം സെന്റ് മേരീസ് കോണ്‍വെന്റിലെ സുപീരിയര്‍ സിസ്റ്റര്‍ സൗമ്യ (58) ആണ് മരിച്ചത്. ഇന്ന് (ബുധൻ) രാവിലെ ആറരക്കായിരുന്നു അപകടം. മറ്റൊരു സിസ്റ്ററോടൊപ്പം കോൺവെന്റിന് സമീപമുള്ള ലിറ്റിൽ ഫ്‌ളവർ പള്ളിയിലേക്ക് നടന്നുപോകവെ ആലക്കോട് നിന്നും തളിപ്പറമ്പിലേക്ക് പോകുന്ന സെന്റ് മരിയാസ് ബസ് ഇടിക്കുകയായിരുന്നു. ഉടൻ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. തൃശൂർ സ്വദേശിനിയായ സിസ്റ്റർ സൗമ്യ മൂന്ന് മാസം മുമ്പാണ് ഇവിടെ ചുമതലയേറ്റത്. മൃതദേഹം പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
സംസ്കാരം നാളെ (വ്യാഴം) വൈകുന്നേരം മൂന്ന് മണിക്ക് പൂവ്വം ലിറ്റില്‍ ഫ്ളവര്‍ പള്ളി സെമിതേരിയില്‍ വൈകുന്നേരം 3ന്.
സംസ്‌കാര ശുശ്രൂഷകള്‍ക്ക് കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല മുഖ്യകാര്‍മികത്വം വഹിക്കും. സംഭവത്തില്‍ തളിപ്പറമ്പ് പൊലീസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.
അതേസമയം, തളിപ്പറമ്പില്‍ സീബ്രാലൈനില്‍ നടന്നു പോകുന്ന യാത്രക്കാര്‍വരെ ബസും മറ്റു വാഹനങ്ങളും ഇടിച്ച് മരണമടയുന്നതില്‍ പ്രതിഷേധത്തിലാണ് നാട്ടുകാർ.