Month: January 2024

  • Crime

    സുഹൃത്തുക്കള്‍ക്കൊപ്പം ന്യൂഇയര്‍ ആഘോഷിക്കാന്‍ ഗോവയില്‍ പോയി; ഡിജെ പാര്‍ട്ടിക്കിടെ 19കാരനെ കാണാതായി

    കോട്ടയം: സുഹൃത്തുക്കള്‍ക്കൊപ്പം ന്യൂ ഇയര്‍ ആഘോഷിക്കാന്‍ ഗോവയില്‍ പോയി കാണാതായ യുവാവിനെ കണ്ടെത്താനായില്ല. വൈക്കം മറവന്തുരുത്ത് കടുക്കര സന്തോഷ് നിവാസില്‍ സഞ്ജയ്(19) ആണ് പുതുവത്സര ദിനത്തില്‍ കാണാതായത്. കൃഷ്ണദേവ്, ജയകൃഷ്ണന്‍ എന്നീ സുഹൃത്തുക്കള്‍ക്കൊപ്പം 29നാണ് സഞ്ജയ് പുതുവത്സര ആഘോഷത്തിന് ഗോവക്ക് പോയത്. 31ന് വാകത്തൂര്‍ ബീച്ചില്‍ ഡിജെ പാര്‍ട്ടിയില്‍ മൂവരും പങ്കെടുക്കുന്നതിനിടെ യുവാവിനെ കാണാതായെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഒന്നാം തീയതി ഗോവ പൊലീസില്‍ വിവരം അറിയിച്ചെങ്കിലും അവഗണിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. പിന്നീട് കുടുംബത്തെ അറിയിക്കുകയായിരുന്നു. ഗോവയിലെ മലായാളി സംഘടനകളുമായി ബന്ധപ്പെട്ട് ഗോവ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തലയോലപ്പറമ്പ് പൊലീസിലും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.    

    Read More »
  • Crime

    കുട്ടികള്‍ മുറ്റത്തുനിന്ന് പൂക്കള്‍ പറിച്ചു; അങ്കണവാടി ടീച്ചറുടെ ‘മൂക്കുചെത്തി’ വീട്ടുടമ

    ബംഗളൂരു: കുട്ടികള്‍ വീട്ടുമുറ്റത്തുനിന്ന് പൂക്കള്‍ പറിച്ചതിന് അങ്കണവാടി വര്‍ക്കറായ സ്ത്രീയുടെ മൂക്ക് അറുത്തുമാറ്റി വീട്ടുടമ. കര്‍ണാടകയിലെ ബെലഗാവിയിലാണ് സംഭവം. അങ്കണവാടി വര്‍ക്കര്‍ സുഗന്ധ മോറെയെ (50) ഗുരുതരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെലഗാവിയിലെ ബസുര്‍തെ ഗ്രാമത്തിലുള്ള അങ്കണവാടിയിലെ ചില കുട്ടികള്‍ കളിക്കുന്നതിനിടെ സമീപത്തെ വീട്ടുമുറ്റത്തുനിന്ന് പൂക്കള്‍ പറിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ കല്യാണ്‍ മോറെ എന്ന വീട്ടുടമ കുട്ടികളെ ആക്രമിക്കാന്‍ ശ്രമിച്ചു. കുട്ടികളെ ആക്രമണത്തില്‍നിന്ന് രക്ഷിക്കുന്നതിന് ഓടിയെത്തിയ സുഗന്ധയെ ഇയാള്‍ അരിവാള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ സുഗന്ധയുടെ മൂക്കിന്റെ ഭാഗം മുറിഞ്ഞുപോയി. കകാടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കഴിഞ്ഞ ഡിസംബറിലും ബെലഗാവിയില്‍ ഒരു സ്ത്രീ ആക്രമിക്കപ്പെട്ടിരുന്നു. മകന്‍ പെണ്‍കുട്ടിയുമായി ഒളിച്ചോടി എന്നാരോപിച്ചാണ് വന്തമുറി ഗ്രാമത്തില്‍ സ്ത്രീയെ ആക്രമിക്കുകയും അര്‍ധനഗ്‌നയാക്കുകയും ചെയ്തത്.  

    Read More »
  • Kerala

    നവകേരളയാത്ര കാണാന്‍ കറുത്ത ചുരിദാര്‍ ധരിച്ചെത്തി; പൊലീസ് തടഞ്ഞുവച്ച യുവതി നഷ്ടപരിഹാരം തേടി ഹൈക്കോടതിയില്‍

    കൊച്ചി: നവകേരള യാത്ര കാണാന്‍ കറുത്ത ചുരിദാര്‍ ധരിച്ചു നിന്നെന്ന പേരില്‍ 7 മണിക്കൂര്‍ കൊല്ലം കുന്നിക്കോട് പൊലീസ് അന്യായമായി തടവില്‍വച്ചെന്നു പരാതിപ്പെട്ടും നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടും കൊല്ലം പത്തനാപുരം തലവൂര്‍ സ്വദേശി എല്‍. അര്‍ച്ചന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഹര്‍ജി ഒരാഴ്ചയ്ക്കുശേഷം പരിഗണിക്കാന്‍ മാറ്റി. 18നു രണ്ടാലുംമൂട് ജംക്ഷനില്‍ നവകേരള യാത്ര കടന്നുപോകുമ്പോള്‍ ഭര്‍തൃമാതാവ് ടി.അംബികാദേവിക്കൊപ്പം മുഖ്യമന്ത്രിയെ കാണാന്‍ എത്തിയതായിരുന്നു ഹര്‍ജിക്കാരി. ഭര്‍ത്താവ് ബിജെപി പ്രാദേശിക ഭാരവാഹിയാണ്. പ്രതിഷേധിക്കാന്‍ നില്‍ക്കുകയാണെന്ന തെറ്റായ വിവരത്തെത്തുടര്‍ന്നു പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ പതിനൊന്നരയോടെ കസ്റ്റഡിയിലെടുത്ത ഹര്‍ജിക്കാരിയെ വൈകിട്ട് ആറരയോടെയാണു വിട്ടയച്ചത്. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലെന്നും അന്യായമായി തടഞ്ഞുവച്ചതിനു നഷ്ടപരിഹാരം നല്‍കണമെന്നും ഹര്‍ജിക്കാരി അറിയിച്ചു. പ്രതിഷേധിക്കാനല്ല മുഖ്യമന്ത്രിയെ കാണാനാണു വന്നതെന്നു പറഞ്ഞെങ്കിലും പൊലീസ് കേട്ടില്ല. ഭര്‍ത്താവ് രാഷ്ട്രീയക്കാരനാണെന്ന പേരിലും വസ്ത്രത്തിന്റെ നിറത്തിന്റെ പേരിലും എങ്ങനെ തന്നെ അറസ്റ്റ് ചെയ്യാനാവുമെന്നു ഹര്‍ജിയില്‍ ചോദിക്കുന്നു.

    Read More »
  • Kerala

    തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ജാതിവിവേചനമെന്ന്  സി. ദിവാകരൻ: സെക്രട്ടേറിയറ്റ് സവർണ മേധാവിത്വത്തിന്റെ കേന്ദ്രമെന്നും സി.പി.ഐ നേതാവ്

           താൻ ജാതി വിവേചനത്തിന്‌ ഇരയായിട്ടുണ്ടെന്നും ജാതി വിവേചനമാണ് തന്റെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്നും സിപിഐ നേതാവ് സി ദിവാകരന്‍.  നാലു തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. മൂന്നെണ്ണത്തില്‍ വിജയിച്ചു. നാലാം തെരഞ്ഞെടുപ്പില്‍ കടുത്ത സാഹചര്യമാണ് നേരിട്ടത്. തെരഞ്ഞെടുപ്പിന്റെ അവസാന നാളുകളില്‍, ഇയാള്‍ നമ്മുടെ ആളാണോ എന്ന് വോട്ടര്‍മാര്‍ തമ്മില്‍ ചോദിക്കുന്നത് താന്‍ നേരിട്ടു കേട്ടിട്ടുണ്ട് എന്നും ദിവാകരന്‍ പറഞ്ഞു. സവര്‍ണ മേധാവിത്വത്തിന്റെ കേരളത്തിലെ ആദ്യത്തെ കേന്ദ്രമാണ് സെക്രട്ടേറിയറ്റെന്നും സി.പി.ഐ നേതാവ് വിമർശിച്ചു. തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന പുസ്തകപ്രകാശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. താൻ ഈ സെക്രട്ടേറിയറ്റിനുള്ളിൽ അഞ്ച് വർഷം ഇരുന്ന വ്യക്തിയാണ്. സവര്‍ണ മേധാവിത്വത്തിന്റെ കേരളത്തിലെ ആദ്യത്തെ കേന്ദ്രമാണ് അത്. ഒന്നും ചെയ്യാന്‍ സമ്മതിക്കില്ല. ‘ചിലര്‍ക്ക് ഇഷ്ടമില്ലാത്തത് ചെയ്താല്‍ നിഗൂഢമായി ബ്ലാക്ക് മെയില്‍ ചെയ്ത് പൊതു ജീവിതത്തില്‍ നിന്നും ഇല്ലാതാക്കും. ഇന്നും പല തരത്തില്‍ ഇതു തുടരുകയാണ്. സവര്‍ണര്‍ക്ക് വേണ്ടി വിടുപണി ചെയ്യുന്നത് നമ്മുടെ വിധിയാണെന്ന് കരുതുന്ന അടിമ മനോഭാവം ഇപ്പോഴും…

    Read More »
  • Business

    വെറും 200 രൂപ മാത്രം;25-ാം വയസില്‍ നിക്ഷേപിച്ചാൽ  40-ാം വയസില്‍ 30 ലക്ഷത്തിന്റെ ഉടമയാകാം

    25-ാം വയസില്‍ 200 രൂപ ദിവസം മാറ്റിവെച്ചാല്‍ 40-ാം വയസില്‍ 30 ലക്ഷത്തിന്റെ ഉടമയാകാം.മ്യൂച്വല്‍ ഫണ്ട്. എസ്‌ഐപി നിക്ഷേപത്തെപ്പറ്റിയാണ് പറഞ്ഞു വരുന്നത്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപം അതിസങ്കീര്‍ണമാണെന്ന ധാരണ ഇന്നും പലര്‍ക്കുമുണ്ട്. വിപണിയിലെ നഷ്ട സാധ്യതകള്‍ മ്യൂച്വല്‍ഫണ്ട് നിക്ഷേപങ്ങളെ ബാധിക്കുമെന്നതാണ് ഇതിനുള്ളൊരു കാരണം. അതേസമയം ഇന്ന് സാധാരണക്കാര്‍ക്കും വേഗത്തില്‍ സമ്ബാദിക്കാൻ സാധിക്കുന്നൊരു മാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ട്. എസ്‌ഐപി നിക്ഷേപത്തെ എളുപ്പമാക്കുകയാണ്. മ്യൂച്വല്‍ ഫണ്ടിലെ നഷ്ട സാധ്യതളെ കുറയ്ക്കാൻ ദീര്‍ഘകാല നിക്ഷേപത്തിലൂടെ സാധിക്കും. അതോടൊപ്പം കൂടുതല്‍ സമ്ബാദിക്കുക എന്നൊരു ലക്ഷ്യം കൂടിയുണ്ടെങ്കില്‍ വേഗത്തില്‍ നിക്ഷേപം ആരംഭിക്കേണ്ടതുണ്ട്. 25-ാം വയസില്‍ നിക്ഷേപം തുടങ്ങായാല്‍ മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി വഴി കോടിപതിയാകുന്നൊരു വഴിയാണിവിടെ വിശദമാക്കുന്നത്.   25-ാം വയസില്‍ തുടങ്ങാം 25-ാം വയസില്‍ നിക്ഷേപത്തിന് ഇറങ്ങുന്നയാള്‍ ദിവസേന 200 രൂപ ലാഭിക്കുകയും ഈ തുക മാസത്തില്‍ മ്യൂച്വല്‍ ഫണ്ടിലേക്ക് എസ്‌ഐപി വഴി നിക്ഷേപിക്കുകയും വേണം. 15 വര്‍ഷത്തെ ദീര്‍ഘകാല നിക്ഷേപം തിരഞ്ഞെടുക്കാം ശരാശരി 12 ശതമാനം…

    Read More »
  • Kerala

    മദ്യപാനത്തെ ചൊല്ലിയുള്ള തര്‍ക്കം, തിരുവനന്തപുരത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു

           തിരുവനന്തപുരം കമലേശ്വരത്ത് സുഹൃത്ത് യുവാവിനെ വെട്ടിക്കൊന്നു. കമലേശ്വരം സ്വദേശി സുജിത്താണ് കൊല്ലപ്പെട്ടത്. മദ്യപാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സുജിത്തിന്റെ സുഹൃത്ത് ജയനെ പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലായിരുന്നു കൊലപാതകം. കൊല നടത്തിയ ശേഷം പ്രതി ജയന്‍ തന്നെ വിവരം പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. സുജിത്തിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.

    Read More »
  • Kerala

    ജനുവരി 5 മുതൽ നേത്രാവതി എക്സ്പ്രസ്സ്‌ കോട്ടയം വഴി

    കോട്ടയം: ജനുവരി 5 മുതൽ 13 വരെ (9 ദിവസം) നേത്രാവതി എക്സ്പ്രസ്സ്‌ കോട്ടയം വഴി സർവീസ് നടത്തും. തിരുവനന്തപുരത്ത് നിന്ന് രാവിലെ 09.15 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16346 തിരുവനന്തപുരം – ലോക്മാന്യ തിലക് നേത്രാവതിയാണ് പാതയിലെ അറ്റകുറ്റപണിയുടെ ഭാഗമായി ആലപ്പുഴയ്‌ക്ക് പകരം കോട്ടയം വഴി സർവീസ് നടത്തുന്നത്. യാത്രക്കാരുടെ സൗകര്യാർത്ഥം മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ സ്റ്റേഷനുകളിൽ സ്റ്റോപ്പ്‌ അനുവദിച്ചിട്ടുണ്ട്. *കോട്ടയം പ്രതീക്ഷിക്കുന്ന സമയം ഉച്ചയ്ക്ക് 12.15* *എറണാകുളം ടൗൺ പ്രതീക്ഷിക്കുന്ന സമയം ഉച്ചയ്ക്ക് 01.45*

    Read More »
  • Kerala

    ബസ് യാത്രക്കാരനില്‍ നിന്ന് നാല് കിലോ കഞ്ചാവ് പിടികൂടി

    തിരുവനന്തപുരം: ബസ് യാത്രക്കാരനില്‍ നിന്ന് കഞ്ചാവ് പിടികൂടി. തിരുവനന്തപുരം ആനയിറ വെണ്‍പ്പാലവട്ടം സ്വദേശി വിനോദിനെയാണ് (37) അമരവിള ചെക്പോസ്റ്റില്‍ നാലു കിലോ കഞ്ചാവുമായി പോലീസ് പിടികൂടിയത്. ആഡംബര ബസ്സില്‍ ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഇയാൾ അമരവിള ചെക്പോസ്റ്റില്‍ വാഹന പരിശോധന നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആ ബസില്‍ നിന്ന് ഇറങ്ങി മറ്റൊരു ബസില്‍ കയറുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. റൂറല്‍ എസ്.പിയുടെ ആന്റി നാര്‍കോട്ടിക് സ്ക്വാഡ് ആണ് പിടികൂടിയത്. നാല് കിലോയോളം കഞ്ചാവാണ് ഇയാളില്‍ നിന്ന് കണ്ടെത്തിയത്.

    Read More »
  • Kerala

    ഉദ്ഘാടനത്തിനൊരുങ്ങി മൂന്നാര്‍ – ബോഡിമേട്ട് റോഡ്; നന്ദി അറിയിച്ച് മന്ത്രി മുഹമ്മദ് റിയാസ്

    കൊച്ചി: എല്ലാ തടസ്സങ്ങളും നീക്കി മൂന്നാര്‍-ബോഡിമേട്ട് റോഡ് ഉദ്ഘാടനത്തിനൊരുങ്ങിയെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ തടസ്സങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ സാധിച്ചതെന്നും റോഡിന്‍റെ നിര്‍മ്മാണ പ്രവൃത്തി പ്രത്യേകമായി റിവ്യൂ ചെയ്തിരുന്നുവെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപത്തില്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ച മൂന്നാര്‍ – ബോഡിമേട്ട് റോഡ് (ഗ്യാപ് റോഡ്) ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. മൂന്നാറില്‍ എത്തുന്ന ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ സഞ്ചാരികള്‍ക്ക് മികച്ച അനുഭവമായി ഈ റോഡ് മാറി. മാസത്തിലൊരിക്കല്‍ ഈ റോഡിന്‍റെ നിര്‍മ്മാണ പ്രവൃത്തി പ്രത്യേകമായി റീവ്യൂ ചെയ്തിരുന്നു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ തടസ്സങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ സാധിച്ചു. ഇപ്പോള്‍ എല്ലാ തടസ്സങ്ങളും നീക്കി റോഡ് നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുകയാണ്. കൊച്ചി മുതല്‍ മൂന്നാര്‍ വരെയുള്ള രണ്ടാം ഘട്ട റോഡ് വികസന പ്രവൃത്തി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ പ്രപ്പോസല്‍  അംഗീകരിക്കുകയും പോസിറ്റീവായ സമീപനം കൈക്കൊള്ളുകയും ചെയ്ത കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ്…

    Read More »
  • Kerala

    നവകേരള സദസ് വിജയം; മോദിയെ തന്നെ ഇറക്കി ബിജെപി; പരിഭ്രാന്തിയിൽ യുഡിഎഫ്

    തിരുവനന്തപുരം : രണ്ടു മാസത്തിനുള്ളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി മുന്നണികള്‍. മന്ത്രിസഭതന്നെ ജനങ്ങളുമായി നേരിട്ട് സംവദിച്ച നവകേരളസദസ് എല്‍.ഡി.എഫിന്റെ പ്രതീക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 2019ല്‍ ലഭിച്ച സീറ്റുകളില്‍ കുറവുണ്ടാവാതിരിക്കാൻ കരുതലോടെ യു.ഡി.എഫും രംഗത്തിറങ്ങി. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അധികാരം പിടിച്ചത് കേരളത്തിലും ഗുണം ചെയ്യുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. നവകേരളസദസിലൂടെ അണികളെ ഉത്തേജിപ്പിക്കാനും കേന്ദ്രവിരുദ്ധ സന്ദേശം പ്രചരിപ്പിക്കാനും സി.പി.എമ്മിനും ഇടതുപക്ഷത്തിനും കഴിഞ്ഞിട്ടുണ്ട്. ഗവര്‍ണര്‍- സര്‍ക്കാര്‍ പോര്, ബി.ജെ.പി -മോദി വിരുദ്ധ പോരാട്ടങ്ങളുടെ കുന്തമുനയാക്കാൻ സി.പി.എമ്മും പോഷകസംഘടനകളും സ്വീകരിച്ച രാഷ്ട്രീയ നിലപാട് ഒട്ടൊക്കെ ഫലം കണ്ടു. സംസ്ഥാനത്തിന്റെ ധനകാര്യ മാനേജ്‌മെന്റും ക്ഷേമപ്രവര്‍ത്തനങ്ങളും തകിടം മറിച്ചത് കേന്ദ്രത്തിന്റെ പ്രതികൂല സമീപനം കൊണ്ടാണെന്ന് വിശദീകരിക്കാൻ സര്‍ക്കാരിനും സി.പി.എമ്മിനും കഴിഞ്ഞിട്ടുണ്ട്. മണിപ്പൂര്‍, പാലസ്തീൻ വിഷയങ്ങള്‍ ഉയര്‍ത്തിയുള്ള പ്രചാരണത്തിലും ഫലമുണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു. പാര്‍ട്ടിയിലും മുന്നണിയിലുമുള്ള ഐക്യവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ലഭിക്കുന്ന മേല്‍ക്കൈയും പ്രയോജനപ്പെടുത്തിയാല്‍ മുന്നേറാമെന്ന് എല്‍.ഡി.എഫ് കണക്കുകൂട്ടുന്നു. തൃശ്ശൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രംഗത്തിറക്കിയാണ്…

    Read More »
Back to top button
error: