പത്ത് വയസ്സിനിടെ അമ്ബത് തവണ മലചവിട്ടിയതിന്റെ പുണ്യവുമായാണ് അദ്രിതി ഇന്നലെ ശബരിമലയില്‍ നിന്ന് മടങ്ങിയത്.
എഴുകോണ്‍ കോതേത്ത് വീട്ടില്‍ അഭിലാഷ് മണിയുടെയും നീതു ലക്ഷ്മിയുടേയും മകളായ അദ്രിതി പത്ത് വയസ് പൂര്‍ത്തിയാകാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് അമ്ബതാം തവണയും മലചവിട്ടി ശബരീശനെ തൊഴുത് മലയിറങ്ങിയത്. ഒന്‍പത് മാസം പ്രായമുള്ളപ്പോഴാണ് അദ്രിതി ആദ്യമായി അയ്യനെ കാണാന്‍ എത്തിയത്. തുടര്‍ന്ന് ഇങ്ങോട്ട് തീര്‍ത്ഥാടന കാലത്തും മാസ പൂജാവേളകളിലുമായാണ് അമ്ബത് തവണ ശബരിമലയില്‍ ഇരുമുടിക്കെട്ടേന്തി എത്തിയത്.
അച്ഛന്‍ കൊല്ലം എഴുകോണ്‍ കോതേത്ത് വീട്ടില്‍ അഭിലാഷ് മണിക്കൊപ്പമാണ് ഇന്നലെ വൈകുന്നേരം നാലുമണിയോടെ അദ്രിതി പതിനെട്ടാം പടിചവിട്ടി ശബരീശ ദര്‍ശനം നടത്തിയത്.
കഴിഞ്ഞ ഓണത്തിന് എത്തിയപ്പോള്‍ മാളികപ്പുറം മേല്‍ശാന്തി ഓണക്കോടി നല്‍കിയിരുന്നു. എരുമേലിയില്‍ പേട്ടതുള്ളിയ ശേഷമാണ് ഇന്നലെ ഇരുവരും സന്നിധാനത്ത് എത്തിയത്.