KeralaNEWS

ജനുവരി 5 മുതൽ നേത്രാവതി എക്സ്പ്രസ്സ്‌ കോട്ടയം വഴി

കോട്ടയം: ജനുവരി 5 മുതൽ 13 വരെ (9 ദിവസം) നേത്രാവതി എക്സ്പ്രസ്സ്‌ കോട്ടയം വഴി സർവീസ് നടത്തും.
തിരുവനന്തപുരത്ത് നിന്ന് രാവിലെ 09.15 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16346 തിരുവനന്തപുരം – ലോക്മാന്യ തിലക് നേത്രാവതിയാണ് പാതയിലെ അറ്റകുറ്റപണിയുടെ ഭാഗമായി ആലപ്പുഴയ്‌ക്ക് പകരം കോട്ടയം വഴി സർവീസ് നടത്തുന്നത്.
യാത്രക്കാരുടെ സൗകര്യാർത്ഥം മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ സ്റ്റേഷനുകളിൽ സ്റ്റോപ്പ്‌ അനുവദിച്ചിട്ടുണ്ട്.
*കോട്ടയം പ്രതീക്ഷിക്കുന്ന സമയം ഉച്ചയ്ക്ക് 12.15*
*എറണാകുളം ടൗൺ പ്രതീക്ഷിക്കുന്ന സമയം ഉച്ചയ്ക്ക് 01.45*

Back to top button
error: