KeralaNEWS

10 രൂപയ്ക്ക് ഒരു ലിറ്റര്‍ കുപ്പി വെള്ളവുമായി  സർക്കാർ; റേഷൻ കടകളിലും റയിൽവെ സ്‌റ്റേഷനുകളിലും ലഭിക്കും 

തിരുവനന്തപുരം: 10 രൂപയ്ക്ക് ഒരു ലിറ്റര്‍ കുപ്പി വെള്ളവുമായി സംസ്‌ഥാന സർക്കാർ.സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹില്ലി അക്വയാണ് 10 രൂപയ്ക്ക് കുടിവെള്ളം സംസ്ഥാനത്തുടനീളമുള്ള റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നത്.

കേരള ജലവിഭവ വകുപ്പിന്റെയും ഭക്ഷ്യ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സുജലം പദ്ധതിയിലൂടെയാണ്  10 രൂപയ്ക്ക് ഒരു ലിറ്റര്‍ കുപ്പി വെള്ളം  വിതരണം ചെയ്യുന്നത്.

സ്വകാര്യ കുടിവെളള കമ്ബനികളുടെ ചൂഷണത്തിനും അമിതമായ വിലക്കയറ്റത്തിനും കടിഞ്ഞാണിട്ട് മിതമായ, ന്യായമായ വിലയില്‍ കുടിവെളളം ജനങ്ങള്‍ക്ക് എത്തിക്കുക എന്ന ലക്ഷത്തോടെയാണ് സര്‍ക്കാര്‍ കുടിവെളള നിര്‍മ്മാണം ആരംഭിക്കുന്നത്. സ്വകാര്യ കുപ്പിവെള്ള കമ്ബനികള്‍ ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 20 രൂപ ഈടാക്കുമ്ബോള്‍ ഹില്ലി അക്വാ 10 രൂപയ്ക്കാണ് ഒരു ലിറ്റര്‍ കുപ്പിവെള്ളം വിപണിയില്‍ എത്തിക്കുന്നത്.

Signature-ad

ഹില്ലി അക്വ കഴിഞ്ഞ സാമ്ബത്തിക വര്‍ഷം നാലരക്കോടി രൂപയുടെ വിറ്റുവരവ് നേടിയിരുന്നു. ഒരുവര്‍ഷത്തിനകം 20 കോടിയിലേക്ക് ഉയര്‍ത്തുകയാണ ജലവിഭവ വകുപ്പിന്റെ് ലക്ഷ്യം. ജലവിഭവ വകുപ്പിനു കീഴിലുള്ള കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന് കീഴിലാണ് ഹില്ലി അക്വയുടെ പ്രവര്‍ത്തനം.തിരുവനന്തപുരം അരുവിക്കരയിലും തൊടുപുഴയിലെ മലങ്കര ഡാമിനോട് അനുബന്ധിച്ചുമാണ് പ്ലാന്റുകള്‍.

അതേസമയം സംസ്ഥാനത്തെ റെയില്‍വേ സ്‌റ്റേഷനുകളിലും ഹില്ലി അക്വ.കുപ്പിവെള്ളം ലഭിക്കും.ലിറ്ററിന് 15 രൂപയായിരിക്കും വില. കുപ്പിവെള്ള വിതരണത്തിന് കെഐഐഡിസിയും റെയില്‍വേയും ഡിസംബര്‍ 24 ന് ആറുമാസത്തേക്ക് കരാര്‍ ഒപ്പിട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച പാലക്കാട് ഡിവിഷനില്‍ 15,600 ഹില്ലി അക്വ ബോട്ടിലുകള്‍ എത്തിച്ചിട്ടുണ്ട്.

Back to top button
error: