CrimeNEWS

പരാതി നല്‍കാന്‍ എത്തിയ നഴ്‌സിനെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചു; പൊലീസുകാരനെതിരെ പരാതി

കോഴിക്കോട്: പണം തട്ടിയ ആള്‍ക്കെതിരെ പരാതി നല്‍കാനെത്തിയ യുവതിയെ പൊലീസുകാരന്‍ പീഡിപ്പിച്ചെന്നു പരാതി. ഫറോക്ക് അസി. പൊലീസ് കമ്മിഷണര്‍ പരിധിയിലെ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന പൊലീസുകാരനെതിരെ കോഴിക്കോട് സ്വദേശിനിയായ നഴ്‌സാണു പരാതി നല്‍കിയത്. പൊലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയ്ര്‍മാന്‍ എസ്.സതീശ ചന്ദ്രബാബു പരാതി ഏപ്രില്‍ 18നു പരിഗണിക്കും.

യുവതിയുടെ പരാതി ഇങ്ങനെ: പരിചയക്കാരനായിരുന്ന ഹബീബ് എന്നയാള്‍ നാലു വര്‍ഷം മുന്‍പ് മാവൂര്‍ റോഡ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം 40,000 രൂപ ഒരു മണിക്കൂറിനകം തിരിച്ചു തരാമെന്നു പറഞ്ഞു വാങ്ങിയിരുന്നു. പണം തിരിച്ചു കിട്ടാത്തതിനെ തുടര്‍ന്നു പുതിയ സ്റ്റാന്‍ഡിലെ എയ്ഡ് പോസ്റ്റില്‍ എത്തി പൊലീസുകാരനെ അറിയിച്ചു. അവിടെ നിന്നുള്ള നിര്‍ദേശപ്രകാരം കസബ പൊലീസ് സ്റ്റേഷനിലേക്കു പോകുന്ന വഴി, സഹായിയായി എത്തിയ പൊലീസുകാരന്‍ നമ്പര്‍ വാങ്ങി.

Signature-ad

തുടര്‍ന്നു പതിവായി ഫോണില്‍ വിളിക്കുകയും സ്റ്റാന്‍ഡിനു സമീപത്തെ ലോഡ്ജിലെത്തിച്ചു പീഡിപ്പിക്കുകയും ചെയ്തു. പൊലീസുകാരനെതിരെ കസബ സ്റ്റേഷനിലും സിറ്റി കമ്മിഷണര്‍ക്കും പരാതി നല്‍കിയതിനെ തുടര്‍ന്നു 2020 ജൂലൈയില്‍ വകുപ്പുതല അന്വേഷണത്തില്‍ കുറ്റം തെളിയുകയും കമ്മിഷണര്‍ നടപടിയെടുക്കുകയും ചെയ്തിരുന്നു. പക്ഷേ, ഇതുവരെ പൊലീസുകാരനെതിരെ കസബ സ്റ്റേഷനില്‍ കേസെടുത്തില്ലെന്നാണു പരാതി. ഇന്നലെ നടന്ന അതോറിറ്റി സിറ്റിങ്ങില്‍ ഇതുള്‍പ്പെടെ 37 പരാതികളാണ് എത്തിയത്.

 

Back to top button
error: