IndiaNEWS

തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ട ഹിസ്ബുല്‍ മുജാഹിദീൻ ഭീകരൻ ഡല്‍ഹിയില്‍ അറസ്റ്റില്‍ 

ഡല്‍ഹി: രാജ്യം തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ട ഹിസ്ബുല്‍ മുജാഹിദീൻ ഭീകരൻ ഡല്‍ഹിയില്‍ അറസ്റ്റില്‍. ജമ്മുകശ്മീരിലടക്കം നിരവധി ആക്രമണങ്ങളില്‍ പങ്കുള്ള ജാവേദ് അഹ്മദ് മട്ടൂവാണ് അറസ്റ്റിലായത്.

ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലാണ്  ജാവേദ് മട്ടൂവിനെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് തോക്കും മാഗസീനും മോഷ്ടിച്ച വാഹനവും പിടിച്ചെടുത്തു.

ജമ്മു കശ്മീര്‍ സ്വദേശിയായ ഇയാള്‍ നാല് ഗ്രനേഡ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ വധിച്ച കേസും ഇയാള്‍ക്കെതിരെയുണ്ട്.

Signature-ad

എ പ്ലസ്  കാറ്റഗറി തീവ്രവാദിയായ ഇയാളേക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.  പാക്കിസ്ഥാനില്‍ പോയി ആയുധ പരിശീലനം നേടിയ ആളാണ് ഇയാൾ.

Back to top button
error: