കോട്ടയം: സ്കൂള്‍ ബസ് കയറി പിഞ്ചുകുഞ്ഞിന് അച്ഛന്റെ കണ്മുൻപില്‍ ദാരുണാന്ത്യം.കോട്ടയം വയലാ പാറയ്ക്കല്‍ മിഥുന്റെ മകള്‍ ജൂവല്‍ അന്ന മിഥുൻ (ഒന്നര വയസ്സ്) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ ഹൈദരാബാദിലെ ഹബ്സിഗുഡയിലായിരുന്നു അപകടം.ഹബ്സിഗുഡയിലെ ഒ.യു.പി.എസ്. സര്‍ക്കിളിലെ എട്ടാംനമ്ബര്‍ സ്ട്രീറ്റിലാണ് കുടുംബം താമസിക്കുന്നത്. പതിവുപോലെ മൂത്തകുട്ടി ജോര്‍ജ് (ആറ്)നെ യാത്രയാക്കാൻ മിഥുൻ സ്കൂള്‍ ബസിന് അരികിലേക്ക് പോയപ്പോൾ പരിചാരികയുടെ ഒപ്പം ഉണ്ടായിരുന്ന ജൂവല്‍ റോഡിലേക്ക് എങ്ങനെയോ ഇറങ്ങിവരുകയായിരുന്നു. സ്കൂള്‍ ബസ് പിന്നിലേക്ക് എടുത്തപ്പോഴായിരുന്നു അപകടം.
മിഥുനും ഭാര്യ ചങ്ങനാശേരി മാമ്മൂട് പടിഞ്ഞാറേക്കുറ്റ് ലിന്റയും എൻജിനീയര്‍മാരാണ്. ആറ് വര്‍ഷത്തോളമായി ഇവര്‍ ഹൈദരാബാദിലാണ് താമസം.
ജൂവലിന്റെ സംസ്കാരം പിന്നീട് വയലാ സെയ്ന്റ് ജോര്‍ജ് ദേവാലയ സെമിത്തേരിയിൽ നടക്കും.