KeralaNEWS

മോഷ്ടിച്ച സ്വർണ്ണവള കൊണ്ട് കൂടുണ്ടാക്കി ആർഭാട വാസം, കഥയിലെ വില്ലനായ ‘കാക്ക’യെ കയ്യോടെ പൊക്കി

കോഴിക്കോട് : ബന്ധുവീട്ടിൽ വിവാഹത്തിന് പോയി തിരിച്ച് വന്ന ഉടൻ 6 വയസ്സുകാരിയായ മകൾ ഫാത്തിമ ഹൈഫ,താൻ അണിഞ്ഞ ഒരോ പവൻ വീതമുള്ള വളയും മാലയും അഴിച്ചു കടലാസിൽ പൊതിഞ്ഞു വെയിസ്റ്റ് ഡബ്ബിന്റെ അടപ്പിനുന മുകളിൽ വച്ചു. എന്നിട്ട് ഉമ്മ ഷെരീഫയോട് വിവരം പറഞ്ഞിട്ട് അവൾ കുട്ടുകാരോടൊപ്പം കളിക്കുവാൻ പോയി.

പത്ത് ദിവസം കഴിഞ്ഞ് മറ്റൊരുവിവാഹത്തിന് പോകാൻ വേണ്ടി അണിയാൻ തിരക്കിച്ചപ്പോഴാണ് സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ട കാര്യം അറിയുന്നത്. തുടർന്ന് വീട് മുഴുവൻ അരിച്ചു പെറുക്കിയെങ്കിലും ഫലമുണ്ടായില്ല.
മകൾ പറഞ്ഞതനുസരിച്ച് കടലാസിന്റെ പൊതി അന്വേഷിച്ച് വെയ്സ്റ്റ് അടിച്ച് വാരി കൊണ്ടിടാറുള്ള കൂട്ടത്തിൽ നിന്ന് ഒരു പവന്റെ സ്വർണ്ണ മാല ലഭിച്ചു തുടർന്ന് അവിടെ മുഴുവൻ അന്വേഷിച്ചെങ്കിലും വള ലഭിച്ചില്ല .

Signature-ad

അങ്ങിനെയിരിക്കവെയാണ് ഒരു കാര്യം ബന്ധു കൂടിയായ അയൽവാസിയുടെ ശ്രദ്ധയിൽ പെട്ടത്. പഴയ പ്ലാസ്റ്റിക്ക് വള കൊത്തിയെടുത്ത് ഒരു കാക്ക തൊട്ടടുത്ത തെങ്ങിന്റെ മണ്ടയിലേക്ക് പോകുന്നു. ചിലപ്പോൾ സ്വർണ്ണ വളയും മൂപ്പർ തന്നെ
കൊണ്ടുപോയതാകും
എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ തെങ്ങിന്റെ മണ്ടയിൽ കയറി പരിശോധിച്ചപ്പോയാണ്
സ്വർണ്ണവള കൊണ്ട് കാക്ക കൂട് കെട്ടി ആർഭാട ജീവിതം നയിക്കുന്നതായി കണ്ടെത്തിയത്.
ഇത് കണ്ടപ്പോൾ വീട്ടുകാരിലും നാട്ടുകാരിലും ചിരിയും അൽഭുതവും
ഉളവാക്കി.

കാപ്പാട് കണ്ണൻ കടവ്
പരീക്കണ്ടി പറമ്പിൽ നസീറിന്റെയും ഷരീഫയുടെയും മകളായ ഫാത്തിമ ഹൈഫ, ഇസ്ലാമിക്ക് സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഫാത്തിമയുടെ സ്വർണ്ണവളയാണ് കാക്ക കൊത്തി കൊണ്ടുപോയി കൂടുകൂട്ടിയത്.

Back to top button
error: