IndiaNEWS

14 കാരിയായ വിദ്യാര്‍ത്ഥിനിയും 38 കാരനായ ബസ് ഡ്രൈവറും മരിച്ച നിലയില്‍

മംഗലാപുരം: ചിക്കമംഗളൂരുവില്‍ 14 വയസ്സുകാരിയുടേയും 38 വയസ്സുള്ള സ്‌കൂള്‍ ബസ് ഡ്രൈവറുടേയും മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കേസെടുത്തു.

വിദ്യാര്‍ത്ഥിനിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി.

Signature-ad

അജാംപുരയ്ക്ക് സമീപത്താണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. വിഷം കഴിച്ച ശേഷം ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവര്‍ പ്രണയ അഭ്യാര്‍ത്ഥനയുമായി വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തിരുന്നതായി പിതാവ് സ്‌കൂള്‍ പ്രിന്‍സിപ്പലിന് നേരത്തെ പരാതി നല്‍കിയിരുന്നു.

Back to top button
error: