KeralaNEWS

പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; തിരുവനന്തപുരം എസ് എ എറ്റി ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം: പ്രസവത്തിനിടെ കുഞ്ഞ് മരിച്ചത് ഡോക്ടര്‍മാരുടെ അനാസ്ഥ മൂലമെന്ന് പരാതി.എസ് എ എറ്റി ആശുപത്രിക്കെതിരെയാണ് ആരോപണം.
 ഡോക്ടര്‍മാര്‍ ലേബര്‍ റൂമില്‍ ന്യൂ ഇയര്‍ ആഘോഷിച്ചെന്നും മോശമായി പെരുമാറിയെന്നും കുഞ്ഞിന്റെ അമ്മ പറയുന്നു.സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിന് കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ ലേബര്‍ റൂമില്‍ ന്യൂ ഇയര്‍ ആഘോഷം നടന്നുവെന്നത് ആശുപത്രി സൂപ്രണ്ട് നിഷേധിച്ചു. കുഞ്ഞ് മരിച്ചതില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Signature-ad

തിരുവനന്തപുരം എസ് എ എറ്റി ആശുപത്രിയിൽ ഡിസംബർ 31 ന് ആയിരുന്നു സംഭവം. 12 മണിക്ക് ഡോക്ടര്‍മാര്‍ ന്യൂ ഇയര്‍ ആഘോഷിക്കാൻ പോയി. ഈ സമയത്ത് പ്രസവ വേദന വന്നുവെന്ന് കുഞ്ഞിന്റെ അമ്മ പറയുന്നു. സഹിക്കാൻ പറ്റാത്ത വേദനയായിരുന്നു. അപ്പോള്‍ ഡോക്ടര്‍ വന്ന് കട്ടിലില്‍ കയറി കിടക്കാൻ പറഞ്ഞു. എന്റെ കാല് ദേഹത്ത് തട്ടിയെന്ന് പറഞ്ഞ് ഡോക്ടര്‍ ദേഷ്യപ്പെട്ടു.

വേദന കൊണ്ട് പുളയുകയായിരുന്നു താൻ. ഇതിനിടയില്‍ കാല് തട്ടിയൊ എന്ന് തനിക്ക് അറിയില്ലെന്ന് ഡോക്ടറോട് പറഞ്ഞുവെങ്കിലും അയാള്‍ കേട്ടില്ലെന്നും യുവതി പറഞ്ഞു.

തനിക്കെതിരെ കേസ് കൊടുക്കുമെന്ന് ഡോക്ടര്‍ പറയുകയും ചെയ്തു. മനപൂര്‍വമല്ലെന്ന് പറഞ്ഞിട്ടും ഡോക്ടര്‍ കേട്ടില്ല. 14 മണിക്കൂര്‍ വേദനകൊണ്ട് പുളഞ്ഞു. ഒരു തുള്ളി വെളളം പോലും കിട്ടാതെ ആരോഗ്യം നഷ്ട‌പ്പെട്ട എന്നോട് താനെ പുഷ് ചെയ്ത് പ്രസവിക്കാനാണ് ഡോക്ടര്‍ പറഞ്ഞത്. അവര്‍ വന്നിരുന്നുവെങ്കില്‍ തന്റെ കുഞ്ഞ് ശ്വാസംമുട്ടി മരിക്കില്ലായിരുന്നുവെന്നും മര്യാദക്ക് പെരുമാറിയിരുന്നെങ്കില്‍ കുഞ്ഞിനെ രക്ഷിക്കാമായിരുന്നുവെന്നും കുഞ്ഞിന്റെ അമ്മ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: