IndiaNEWS

ഭോപ്പാലിൽ മലായാളി വൈദികൻ അറസ്റ്റിൽ; അമിത് ഷായ്ക്ക് കത്തയച്ച് ഡീൻ കുര്യാക്കോസ് എംപി

ഇടുക്കി: ഭോപ്പാലിലെ സിഎംഐ വൈദികനായ അനില്‍ മാത്യുവിന്റെ അറസ്റ്റ് ബി.ജെ.പിയുടെ ന്യൂനപക്ഷ വേട്ടയുടെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി.

ഒരു വശത്ത് ക്രിസ്തുമസിന് വിരുന്ന് ഒരുക്കിയും ക്രൈസ്തവര്‍ക്ക് ഒപ്പമാണെന്ന് വരുത്തി തീര്‍ക്കുകയും , മറുവശത്ത് യാതൊരു പ്രകോപനവുമില്ലാതെ ക്രൈസ്തവ വൈദികനെ തുറങ്കിലടക്കുകയും ചെയ്യുന്ന നടപടി ബി ജെ.പി അവസാനിപ്പിക്കണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.

Signature-ad

ഇനി ഈ രാജ്യത്ത് സ്റ്റാൻ സ്വാമിമാര്‍ ഉണ്ടാകാനിടയുള്ള അവസരം ഒരുക്കരുത് , ബിജെപിയുടെ കപട ന്യൂനപക്ഷ പ്രീണനം ജനങ്ങള്‍ ഇനിയെങ്കിലും തിരിച്ചറിഞ്ഞില്ലെങ്കില്‍ രാജ്യം വലിയൊരു വിപത്തിലേക്ക് നയിക്കപ്പെടും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും ഡീൻ കുര്യാക്കോസ് എം.പി കൂട്ടിച്ചേർത്തു.

ഭോപ്പാല്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകനായ മലായാളി വൈദികൻ അനില്‍ മാത്യുവിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ , മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് എന്നിവര്‍ക്ക് ഡീൻ കുര്യാക്കോസ് കത്തയിച്ചിട്ടുണ്ട്.

Back to top button
error: