NEWS

മഹീന്ദ്രഥാർ കാറുമായി കറങ്ങുന്ന കൊച്ചു കുട്ടി, റോഡ് സുരക്ഷയെ കുറിച്ചുള്ള ആശങ്ക പങ്കുവച്ച്  സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ഈ വീഡിയോ കാണാം

    സഞ്ജയ് രാജ് പി എന്ന എക്‌സ് ഉപയോക്താവ്  സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ഒരു വീഡിയോ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നു.

റോഡ് സുരക്ഷയെ കുറിച്ചുള്ള ആശങ്ക പങ്കുവച്ച ഈ വീഡിയോ  പെട്ടെന്ന് സമൂഹ മാധ്യമങ്ങളിലെ ചൂടേറിയ ചര്‍ച്ചാ വിഷയ മാറി. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ വീഡിയോ വൈറലാക്കുകയും ചെയ്തു.

Signature-ad

റോഡ് സുരക്ഷയെ കുറിച്ചും ഇതിനായി രാജ്യത്ത് നടപ്പാക്കിയ നിയമങ്ങളെ ജനങ്ങള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്നതിനെ കുറിച്ചുമെല്ലാമാണ് ആളുകളുടെ ആശങ്ക. ഇന്‍ഡ്യയിലെ പ്രധാന നഗരങ്ങളിൽ എല്ലാം ഇത്തരം നിയമ ലംഘനങ്ങള്‍ ഇന്ന് സാധാരണമാണെന്നും ബംഗ്ലൂരുവും ഡെല്‍ഹിയും ഇതില്‍ മുന്‍പന്തിയിലാണെന്നും പലരും വീഡിയോയ്ക്ക് താഴെ കുറിച്ചു.

സഞ്ജയ് രാജ് പി വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു:

“പ്രിയപ്പെട്ട സര്‍,
എംജി റോഡ് മെട്രോ സ്റ്റേഷന് സമീപം വ്യക്തമായ നിയമ ലംഘനത്തിന് സാക്ഷിയായി ഒരു കൊച്ചുകുട്ടി കാര്‍ ഓടിക്കുന്നു.”
ബംഗ്ലൂരു സിറ്റി പൊലീസ്, ട്രാഫിക് പൊലീസ് എന്നിവരെ ടാഗ് ചെയ്താണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്. ഒപ്പം മഹീന്ദ്ര ഥാറിന്റെ നമ്പറും സഞ്ജയ് രാജ് പങ്കുവച്ചിട്ടുണ്ട്.

ഒരു കടയുടെ മുന്നിലായി നിര്‍ത്തിയിട്ടിരിക്കുന്ന മഹേന്ദ്രഥാര്‍ വീഡിയോയില്‍ കാണാം. വാഹനത്തില്‍ സ്റ്റിയറിംഗിന് മുന്നിലായി ഒരു കൊച്ചു കുട്ടി ഇരിക്കുന്നതും കാണാം. ഏതാനും നിമിഷത്തിന് ശേഷം നിര്‍ത്തിയിട്ട കാര്‍ പതുക്കെ നീങ്ങി പ്രധാന റോഡിലേക്ക് കടക്കുന്നതോടെ വേഗം കൂട്ടുകയും ചെയ്യുന്നു. ഇതിനിടെ കുട്ടിയുടെ സമീപത്തായി ഒരാള്‍ ഇരിക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്.

നിരവധി പേരാണ് വീഡിയോ കാണുകയും അഭിപ്രായം പങ്കിടുകയും ചെയ്തത്. പോസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിനിടെ മൂന്ന് ലക്ഷത്തിനടുത്ത് ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. വീഡിയോ വൈറലായതിന് പിന്നാലെ മഹീന്ദ്രാ ഥാറിന്റെ ഉടമയില്‍ നിന്നും പിഴ ഈടാക്കുന്നതായി വെളിപ്പെടുത്തുന്ന ചില ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു.

Back to top button
error: