മലപ്പുറം കോട്ടക്കല്‍ കര്ത്തുമാട്ടില് വീട്ടില്‍ സഫീല നസ്റിൻ (26),ആലുവ എടത്തല തുരുത്തുമ്മേല്പറമ്ബില് വീട്ടില്‍ സനൂപ് (39), കോട്ടുവള്ളി സ്വദേശി നടക്കാപ്പറമ്ബില് വീട്ടില്‍ രഞ്ജിത്ത് (34) , മുപ്പത്തടം തണ്ടരിക്കല്‍ വീട്ടില്‍ ഷെമീര്‍ (44), കപ്പലിപ്പള്ളത്ത് കേളംപറമ്ബില്‍ വീട്ടില്‍ ഫസല്‍ (29) എന്നിവരാണ് കൊച്ചി സിറ്റി ഡാൻസാഫ് ടീമും ചേരാനെല്ലൂര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്.
ഹോട്ടലില്‍ മുറിയെടുത്ത് വൻതോതില്‍ മയക്കുമരുന്ന് എത്തിച്ച് ചെറിയ പാക്കറ്റുകളിലാക്കി വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വില്പന നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. വൻകിട ഹോട്ടലുകളില്‍ ഡി.ജെ പാര്‍ട്ടികള്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നല്‍കിയിരുന്നത് സനൂപാണെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.
ഇയാള്‍ക്കെതിരെ കേരളത്തിലെ വിവിധ ജില്ലകളില്‍ മയക്കുമരുന്ന് കേസുകള്‍ നിലവിലുണ്ട്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് ഇയാള്‍ മയക്കുമരുന്ന് കൊച്ചിയില്‍ എത്തിച്ചതിനുശേഷം സുഹൃത്തുക്കളായ യുവതികള്‍ വഴിയാണ് വില്പന നടത്തിയിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.