CrimeNEWS

വസ്തു വില്‍പ്പനയുടെ മറവില്‍ സഹോദരന്റെ 1.15 കോടി തട്ടി; അനുജന്‍ അറസ്റ്റില്‍

ഇടുക്കി: വസ്തു വാങ്ങി നല്‍കി സ്വന്തം സഹോദരനില്‍ നിന്നും 1.15 കോടി രൂപ തട്ടിയ യുവാവ് അറസ്റ്റില്‍. കഞ്ഞിക്കുഴി കല്ലിങ്കല്‍ ബിനു പോളിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. അമേരിക്കയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ ബിജു പോളിന് മൂന്നേക്കര്‍ സ്ഥലം വാങ്ങുന്നതിനാണ് ബിനു പോള്‍ പണം തട്ടിയത്.

രണ്ടു വ്യക്തികളില്‍ നിന്നായി സ്ഥലം ഇയാള്‍ കച്ചവടം ചെയ്യുകയും 59 ലക്ഷം രൂപ വില നിശ്ചയിച്ച് ഉടമസ്ഥരുമായി കരാര്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു.പിന്നീട് ബിജു പോളിന് കൊടുക്കുന്നതിനായി വസ്തു വില 1.15 കോടി രൂപ ആണെന്ന് കാണിച്ച് മറ്റൊരു കരാര്‍ കൂടി ഇയാള്‍ ഉണ്ടാക്കി. തുടര്‍ന്ന് 82 ലക്ഷം രൂപ ഇവരുടെ മാതാവിന്റെ അക്കൗണ്ടിലേക്ക് അയച്ചു. ബാക്കി 33 ലക്ഷം പിന്നീട് കൈപ്പറ്റുകയും ചെയ്തു. ഇതിനിടെ ബിജു പോള്‍ നാട്ടിലെത്തുകയും സ്ഥലം കാണുകയും ചെയ്തു.

Signature-ad

എന്നാല്‍ ഭൂമിക്ക് പട്ടയം ഇല്ലെന്ന് അറിഞ്ഞതോടെ കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാവുന്നത്. തുടര്‍ന്ന് ബിജു പോള്‍ കഞ്ഞിക്കുഴി സ്റ്റേഷനില്‍ നല്‍കിയ പരാതി നല്‍കി. ഇതിനു പിന്നാലെ ഒളിവില്‍ പോയ ബിനു പോളിനെ ശനിയാഴ്ച കോതമം?ഗലത്തു നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. ആസൂത്രണത്തിന് പിന്നില്‍ കൂടുതല്‍ ആളുകളുണ്ടോ എന്നും പൊലീസ് പരിശോധിച്ചു വരികയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 

Back to top button
error: