KeralaNEWS

ജൂണോടെ കൊച്ചി നഗരം വെളിച്ചത്തിൽ നിറയും

കൊച്ചി: നഗരവീഥികളില്‍ എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കുന്നത് ജൂണോടെ പൂര്‍ത്തിയാകും. നവംബര്‍ 15ന് ആരംഭിച്ച പദ്ധതി, 40 കോടി മുടക്കി കൊച്ചി സ്മാര്‍ട് മിഷന്‍ ലിമിറ്റഡാണ് നടപ്പാക്കുന്നത്.

വൈദ്യുതി മന്ത്രാലയം നിര്‍ദേശിക്കുന്ന 150 ലുമെന്‍സ് പെര്‍ വാട്ട് സ്‌പെസിഫിക്കേഷനോടു കൂടിയ 40,400 എല്‍ഇഡി ലൈറ്റുകളാണ് വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുന്നത്.

Signature-ad

2000 സ്മാര്‍ട്ട് എനര്‍ജി മീറ്ററുകളും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. ലൈറ്റുകള്‍ നിയന്ത്രിക്കാനും വൈദ്യുതി ഉപയോഗം വിശകലനം ചെയ്യാനും വിളക്കുകള്‍ക്ക് കേടുപാടുകള്‍ കണ്ടെത്തി പരിഹാരിക്കാനും ഗ്രൂപ്പ് കണ്‍ട്രോള്‍ സംവിധാനത്തിലൂടെ സാധിക്കും. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ വൈദ്യുതി ബില്ലില്‍ 11.5 കോടിയുടെ ലാഭം നേടാനാകുമെന്ന് മേയര്‍ എം. അനില്‍കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന, പരിപാലനം ഉള്‍പ്പെടെ ഏഴു വര്‍ഷമാണ് വാറന്‍റി. കോര്‍പറേഷന്‍ പരിധിയിലെ 2263 പ്രാദേശിക റോഡുകളിലും 102 പ്രധാന റോഡുകളിലും 223 ചെറിയ റോഡുകളിലും മൂന്ന് സംസ്ഥാന പാതയിലും മൂന്ന് ദേശീയ പാതയിലും ലൈറ്റുകള്‍ സ്ഥാപിക്കും. ഓരോ റോഡിന്‍റെയും സ്വഭാവവും ഘടനയും അനുസരിച്ച്‌ 20 വാട്ട്‌സ്, 36 വാട്ട്‌സ്, 50 വാട്ട്‌സ്, 70 വാട്ട്‌സ്, 110 വാട്ട്‌സ്, 220 വാട്ട്‌സ് എന്നിങ്ങനെയുള്ള വൈദ്യുതി വിളക്കുകളാണ് സ്ഥാപിക്കുന്നത്.

Back to top button
error: