KeralaNEWS

പിണറായി വിജയന് മാവോവാദി ഭീക്ഷണി

തിരുവനന്തപുരം: പിണറായി വിജയന് മാവോവാദി ഭീക്ഷണിയുണ്ടെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍.മുഖ്യമന്ത്രി നിരന്തരം സഞ്ചരിക്കുന്ന ആളാണെന്നും അതിനാല്‍ സഞ്ചരിക്കുന്ന ഓഫീസിന് കാരവന്‍ അദ്ദേഹത്തിന് ആവശ്യമാണെന്നും എഡിജിപി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ജീവന് ഭീഷണിയുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജിത്കുമാര്‍.

‘മുഖ്യമന്ത്രി അനുവദിക്കുകയാണെങ്കില്‍ നിലവിലുള്ളതിനെക്കാള്‍ വലിയ സുരക്ഷയാണ് അദ്ദേഹത്തിന് നല്‍കേണ്ടത്. സുരക്ഷാ ഭീഷണികള്‍ പുറത്തുപറയാനാകില്ല. മാവോവാദി ഭീഷണിയുണ്ട്. ഇസഡ് പ്ലസ് കാറ്റഗറിയിലുള്ള വ്യക്തിക്ക് സുരക്ഷയൊരുക്കുമ്ബോള്‍ നേരിയ സാധ്യതപോലും തള്ളിക്കളയാതെ പരിഗണിക്കണം’, അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: