KeralaNEWS

കാട്ടാക്കട 110 കെവി സബ്‌സ്റ്റേഷനില്‍ വന്‍ തീപിടിത്തം

തിരുവനന്തപുരം: കാട്ടാക്കട 110 കെവി സബ്‌സ്റ്റേഷനില്‍ വന്‍ തീപിടിത്തം. വൈകുന്നേരം അഞ്ചുമണിക്ക് ശേഷമാണ് സംഭവം. ഫയര്‍ ഫോഴ്‌സ് സംഘം എത്തി തീയണക്കാന്‍ ശ്രമം തുടങ്ങി. സംഭവത്തില്‍ ആളപായം ഇല്ല. കാട്ടാക്കട താലൂക്കില്‍ നിലവില്‍ വൈദ്യുതിയില്ല.

സബ്‌സ്റ്റേഷനിലെ ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഒന്നിനാണ് തീപിടിച്ചത്. വലിയ ശബ്ദം കേട്ട് ജീവനക്കാര്‍ ആദ്യം ഫയര്‍ എസ്റ്റിന്‍ഗ്യൂഷറുകള്‍ ഉപയോഗിച്ച് തീകെടുത്തല്‍ ശ്രമിച്ചെങ്കിലും ആളിപ്പടര്‍ന്നു തീഗോളം ഉയര്‍ന്നു. ഒടുവില്‍ കാട്ടാക്കട ഫയര്‍ സ്റ്റേഷനില്‍നിന്ന് രണ്ടു യൂണിറ്റ് എത്തി തീ നിയന്ത്രണവിധേയമാക്കി. സ്ഥലത്ത് ഇപ്പോഴും പുക ഉയരുന്നുണ്ട്.

Signature-ad

 

Back to top button
error: