KeralaNEWS

റാന്നിയിൽ എട്ടാം ക്ലാസുകാരി വാടക വീട്ടിലെ ജനലില്‍ തൂങ്ങി മരിച്ച നിലയില്‍

റാന്നി: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. റാന്നി ഉതിമൂട് ഡിപ്പോപടി തോപ്പില്‍ മുരുപ്പേല്‍ പരേതനായ ജോണ്‍സണിന്റെ മകള്‍ ആഷ്മി ജോണ്‍സണ്‍ (12) ആണ് മരിച്ചത്.

കുമ്ബളാംപൊയ്ക സ്കൂളിലെ വിദ്യാര്‍ഥിനിയാണ്. ജനലില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്.കുട്ടിയുടെ പിതാവ് ഒരു വര്‍ഷം മുൻപാണ് തടി ദേഹത്തു വീണു മരിച്ചത്. മാതാവ് ഷൈലജയ്ക്കും സഹോദരനും മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് കുട്ടി വാടക വീട്ടില്‍ കഴിയുന്നത്. മുത്തശ്ശൻ രോഗിയാണ്.

പാചക വാതകത്തിനുള്ള ബുക്ക് മകളെ ഏല്‍പ്പിച്ച്‌ അമ്മ ഷൈലജ പുറത്തു പോയതിനു ശേഷമാണ് സംഭവം.

ഇതിനിടെ ഗ്യാസ് സിലിണ്ടറുമായി ഏജൻസിയില്‍ നിന്നു ആളു വരുമെന്നു പറയാൻ അമ്മ ഷൈലജ വിളിച്ചപ്പോൾ ആഷ്മി ഫോൺ എടുത്തില്ല.തുടർന്ന് മുത്തശ്ശിയെ വിളിച്ച് ഫോണ്‍ കുട്ടിക്കു കൊടുക്കാൻ അറിയിച്ചപ്പോൾ മുറി അടച്ച നിലയിലാണ് കണ്ടത്. ജനലിലൂടെ നോക്കിയപ്പോള്‍ ആഷ്മി ജനലില്‍ തൂങ്ങി കിടക്കുന്നതാണ് കണ്ടത്.
Signature-ad

പിന്നാലെ ഷൈലജ സ്വന്തം സഹോദരനേയും കൂട്ടി വീട്ടിലെത്തി ആഷ്മിയെ റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു മൃതദേഹം നാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. മരണ കാരണം അറിവായിട്ടില്ല.

Back to top button
error: