ഹൗസ് കീപ്പിങ് വിഭാഗത്തിലെ ജീവനക്കാരായ ലിജു, അരുണ്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്.ഈ ആശുപത്രിയിലെ തന്നെ മുന്‍ ജീവനക്കാരായ അഷ്‌റഫ് ആണ് കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്.
അതിരമ്ബുഴ, തെള്ളകം സ്വദേശി വാഴകാലയില്‍ എ വി അഷറഫ് കുടുംബശ്രീ വഴി ഹൗസ് കീപ്പിങ് തസ്തികയില്‍ താല്‍ക്കാലിക അടിസ്ഥാനത്തിലാണ് ജോലിക്കെത്തിയത്. എന്നാല്‍ സ്വഭാവദൂഷ്യം ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ നാല് ദിവസം മുന്‍പ് ഇയാളെ ജോലിയില്‍ നിന്ന് നീക്കിയിരുന്നു.
സംഭവ ദിവസം ആശുപത്രിയിലെത്തിയ ഇയാള്‍ സുഹൃത്തുക്കളായ ലിജു, അരുണ്‍ എന്നിവരുമായി അത്യാഹിത വിഭാഗത്തിന്റെ മുകളില്‍ എത്തി മദ്യപിക്കുകയും ഇതിന് ശേഷം കോട്ടയം മെഡിക്കല്‍ കോളജിലെ ബേണ്‍സ് യൂണിറ്റിൽ നിന്ന് കുട്ടിയെ തട്ടിയെടുക്കുകയുമായിരുന്നു.
എന്നാൽ കുട്ടിയുടെ മാതാവും മറ്റുള്ളവരും ചേർന്ന് ബഹളം വച്ചതോടെ ആശുപത്രി ജീവനക്കാരും സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്നു ഇവരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു