പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ, തെരുവുനായ കടിച്ച 10 വയസുകാരി ഹൃദയാഘാതം മൂലം മരിച്ചു.ചണ്ഡീഗഢിലെ മാനി മജ്റയിലായിരുന്നു സംഭവം.
നായയുടെ ആക്രമണത്തില്‍ ഭയന്നു പോയ പെണ്‍കുട്ടിക്ക് സൈലന്റ് അറ്റാക്ക് സംഭവിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കുട്ടിയുടെ വീടിനു സമീപത്താണ് പാര്‍ക്ക്. കുട്ടിയെ കുടുംബാംഗങ്ങള്‍ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജസ്മീത് എന്നാണ് കുട്ടിയുടെ പേര്.മാനി മജ്റയിലെ വതിക പബ്ലിക് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.