അഹമ്മദാബാദ്: മദ്യനിരോധനം നിലനില്‍ക്കുന്ന
ഗുജറാത്തിൽ
മദ്യവില്‍പ്പനക്ക് അനുമതി നല്കി സര്‍ക്കാര്‍.
തലസ്ഥാനനഗരമായ ഗാന്ധിനഗറിന് സമീപത്തെ ഇന്റര്‍നാഷനല്‍ ഫിനാന്‍സ് ടെക്സിറ്റിയില്‍(ഗിഫ്റ്റ് സിറ്റി ) ആണ് മദ്യം വിൽക്കാനും വാങ്ങാനുമുള്ള അനുമതി.
ഇവിടെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ക്ലബുകളിലും താല്‍ക്കാലിക പെര്‍മിറ്റുള്ള കടകളിലും മദ്യം അനുവദിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
വർധിച്ചു വരുന്ന കടബാധ്യതയെ തുടർന്നാണ് മദ്യനിരോധനം നിലനിൽക്കുന്ന ഗുജറാത്തിൽ ഭാഗികമായി മദ്യം വിൽക്കാനുള്ള അനുമതി സർക്കാർ നൽകിയിരുന്നത്.