നീലഗിരി : മേട്ടുപ്പാളയം – കൂനൂര്‍ മലയോര റെയില്‍വേ പാതയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. കനത്ത മഴയെ തുടര്‍ന്ന് ഈ മേഖലയില്‍ വ്യാപകമായ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടർന്ന് ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം നിർത്തിവച്ചിരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് കൂനൂര്‍ മലനിരകളില്‍ വ്യാപകമായ തോതില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് റെയില്‍വേ ട്രാക്കിലേക്ക് മണ്ണ് ഇടിഞ്ഞു വീണത്. റെയില്‍വേ ട്രാക്കില്‍ വീണ മണ്ണും പാറകളും നീക്കം ചെയ്തു. വിവിധ വകുപ്പുകള്‍ മൂന്നുദിവസമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഭാഗം ഫലമായാണ് ഇത്ര പെട്ടെന്ന് ഗതാഗതം പുനസ്ഥാപിക്കാനായത്.