ചെന്നൈ: ബാങ്ക് വായ്പ്പത്തട്ടിപ്പ് കേസില്‍ ഐടി കമ്പനി മുന്‍ സിഇഒയ്ക്കു ചെന്നൈ സിബിഐ കോടതി 5 വര്‍ഷം തടവു ശിക്ഷയും 2.1 കോടി രൂപയും പിഴയും വിധിച്ചു.
വ്യാജ രേഖകള്‍ ചമച്ച് നേടിയെടുത്ത വായ്പയിലൂടെ 2.06 കോടി രൂപ തട്ടിച്ചെന്ന ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയിലാണു നടപടി. ചെന്നൈ ആസ്ഥാനമായുള്ള ഐടി കമ്പനി മുന്‍ സിഇഒ പി.സെന്തില്‍ കുമാറിനെയും മറ്റു 2 പേരെയുമാണു ശിക്ഷിച്ചത്. കമ്പനിയുടെ ജീവനക്കാരുടേതെന്ന പേരില്‍ 2008ല്‍ ബാങ്കില്‍ 149 വായ്പ അക്കൗണ്ടുകള്‍ ആരംഭിച്ചാണു സെന്തില്‍ കുമാറും കൂട്ടാളികളും തട്ടിപ്പു നടത്തിയത്.
വ്യാജമായി സൃഷ്ടിച്ച സാലറി സ്ലിപ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സമര്‍പ്പിച്ചാണു വായ്പ തരപ്പെടുത്തിയത്. ഇന്ത്യന്‍ ബാങ്ക് നല്‍കിയ 4.19 കോടി രൂപയുടെ വായ്പ്പത്തട്ടിപ്പ് കേസില്‍ സെന്തില്‍കുമാറിനെ കഴിഞ്ഞ ജൂണില്‍ 5 വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു.